സി. ശിവന്‍കുട്ടി
(ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ്)
വാര്‍ത്തകളുടെ സത്യാവസ്ഥ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളെല്ലാം വിമുഖതകാട്ടുന്ന കാലത്താണ് നാം ജീവിക്കുന്നത്. മുന്‍പൊക്കെ ഒരു കാര്യം ശരിയാണെന്ന് സ്ഥാപിക്കാന്‍ അത് പത്രത്തില്‍ വന്നിട്ടുണ്ടല്ലോ എന്നാണ് പറഞ്ഞിരുന്നത്. ഇന്നിപ്പോള്‍ പത്രങ്ങളെ അത്രയ്ക്ക് വിശ്വാസ്യതയിലെടുക്കാന്‍ നമുക്കു കഴിയില്ല. നമ്മള് നേരിട്ടനുഭവിച്ച വാര്‍ത്തപോലും ചില പത്രങ്ങള്‍ ശരിയായ രീതിയില്‍ നല്‍കുന്നില്ല എന്നത് വായനക്കാരുടെ അനുഭവമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ വികസന വസന്തം തന്നെ ഉദാഹരണമായി നമുക്കു മുന്നിലുണ്ട്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം രാജ്യത്തു സംഭവിച്ച വികസനത്തെ കണ്ടില്ലെന്ന് നടിക്കുകയോ, അതിന്റെ യഥാര്‍ത്ഥവശം ജനങ്ങളിലേക്കെത്തിക്കുകയോ ചെയ്യുന്നില്ല. പത്രപ്രവര്‍ത്തനത്തിന്റെ മാന്യതയും വിശ്വാസ്യതയും നശിപ്പിക്കുന്ന തരത്തിലാണ് ഭൂരിപക്ഷം മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം അധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനം വേരോട്ടം നടത്തിയിരിക്കുന്നു. പക്ഷപാതപരമായ മാധ്യമ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നവരുടെ ഇടയില്‍, മലയാളത്തിലെ വേറിട്ട ശബ്ദവും പ്രതീക്ഷയുമാണ് ജന്മഭൂമി. ജന്മഭൂമിക്ക് രാഷ്ട്രീയമുണ്ടെങ്കിലും സത്യത്തെ തമസ്കരിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നതാണ് പ്രത്യേകത. അസത്യങ്ങള്‍ വിളമ്പുന്നവര്‍ക്കിടയില്‍ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ഉറച്ച ശബ്ദമാണ് ജന്മഭൂമി എന്ന് പറയുന്നത് ഒട്ടും അതിശയോക്തിയോടെയല്ല.
നിരവധി പ്രതിസന്ധികളും പരിമിതികളും ജന്മഭൂമിയുടെ മുന്നോട്ടുള്ള പ്രയാണത്തിലുണ്ട്. അതെല്ലാം ഉളളപ്പോഴും അധാര്മ്മികതക്കായി, വഴങ്ങിക്കൊടുക്കാന്‍ ജന്മഭൂമി തയ്യാറായിട്ടില്ല. രാജ്യതാല്പര്യത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവരുടെ ശത്രുപക്ഷത്താണ് ഈ പത്രം എന്നുമുള്ളത്. നാടിന്റെ വികസനവും ഉയര്‍ച്ചയുമാണ് ജന്മഭൂമി ആഗ്രഹിക്കുന്നതും ലക്ഷ്യം വയ്ക്കുന്നതും. മൂന്നോട്ടുള്ള സഞ്ചാരത്തില്‍, പ്രതിസന്ധികളും പരിമിതികളും തരണം ചെയ്യാന്‍ എല്ലാവരുടെയും പിന്തുണ അത്യാവശ്യമാണ്. ജന്മഭൂമി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പങ്കു ചേര്‍ന്ന് നമുക്കോരുരുത്തര്‍ക്കും ആ പിന്തുണ ഉറപ്പിക്കാം. ഈ പ്രവര്‍ത്തനം നമ്മുടെ നാടിനുവേണ്ടിയാണ്. എല്ലാ പ്രദേശത്തും എല്ലാ വീട്ടിലും നമുക്ക് ജന്മഭൂമി എത്തിക്കാം. പ്രചാരണ പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: