Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതത്തിന് രണ്ടാംപോര്; ഇന്നത്തെ എതിരാളികള്‍ അഫ്ഗാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 01:29 am IST
inCricket

ന്യൂദല്‍ഹി: ഭാരതം ഇന്ന് രണ്ടാം പോരാട്ടത്തിന് അഫ്ഗാനിസ്ഥാനെതിരെ. ഐസിസി 13-ാം ക്രിക്കറ്റ് ലോകകപ്പിലെ ഒമ്പതാം മത്സരമാണ് ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മുതല്‍ നടക്കുക. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം ആണ് വേദി.

ഭാരത നിരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല. ഇന്നലെ വൈകീട്ട് വരെ അഫ്ഗാനെതിരായ അന്തിമ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഡെങ്കിപ്പനി ബാധിച്ച ശുഭ്മാന്‍ ഗില്‍ ശനിയാഴ്ച പാകിസ്ഥാനെതിരായ മത്സരത്തിലും ഉണ്ടാവില്ലെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്.

ഇഷാന്‍ കിഷന്‍ ഓപ്പണറും മൂന്ന് സ്പിന്നര്‍മാരും അടങ്ങുന്ന ആദ്യമത്സരത്തിലെ അതേ ഇലവനെ നിലനിര്‍ത്താനാണ് സാധ്യത. കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ തുടക്കത്തിലെ വലിയ തിരിച്ചടി നേരിട്ടെങ്കിലും വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും ചേര്‍ന്ന് ഭാരതത്തെ വിജയത്തിലേക്ക് നയിച്ചിരുന്നു.

ആദ്യമേ ജസ്പ്രീത് സിങ് ബുംറ-മുഹമ്മദ് സിറാജ് പേസ് ദ്വയവും സ്പിന്നര്‍മാരും കൂടി ഓസീസ് സ്‌കോര്‍ 199 റണ്‍സില്‍ പിടിച്ചുകെട്ടി. പിച്ചിന്റെ ഗതിയും പന്തിന്റെ ടേണും മനസ്സിലാക്കും മുമ്പേ ശ്രേയസ് അയ്യരും രോഹിത് ശര്‍മ്മയും പുറത്തായി. എന്നാല്‍ ദുര്‍ഘടാവസ്ഥയില്‍ സാഹസത്തിന് മുതിര്‍ന്ന് ശ്രേയസ്സ് അയ്യര്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് വിമര്‍ശനത്തിന് വഴിവച്ചു. ഏറെ കാലമായി ഭാരതം ഉത്തരം കണ്ടെത്താതിരുന്ന നാലാം നമ്പര്‍ പൊസിഷനാണ് ശ്രേയസ് അശ്രദ്ധമായി കൈകാര്യം ചെയ്തത്. ഇതിനാലാണ് വിമര്‍ശനത്തിന്റ മുനയ്‌ക്ക് മൂര്‍ച്ഛ കൂടിയതും. ഭാരത സ്‌കോര്‍ രണ്ടില്‍ നില്‍ക്കെയാണ് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. ഒരുവിധത്തില്‍ രണ്ടക്കം കടന്നുകിട്ടിയപ്പോളാണ് പരിചയ സമ്പന്നനായ വിരാട് കോഹ്‌ലിയും അശ്രദ്ധമായി ഷോട്ടുതിര്‍ത്ത് വിക്കറ്റ് കളഞ്ഞുകുളിക്കാന്‍ ശ്രമിച്ചത്. അനായാസം കൈക്കലാക്കാമായിരുന്ന ക്യാച്ച് മിച്ചല്‍ മാര്‍ഷ് പാഴാക്കിയതിന് ഓസീസിന് വലിയ വിലയാണ് നല്‍കേണ്ടിവന്നത്.

ഭാരതത്തിന്റെ ആദ്യ മത്സരം പിന്നിടുമ്പോള്‍ വിലയിരുത്തലുകാരുടെ റാങ്കില്‍ ബഹുദൂരം മുന്നില്‍ കെ.എല്‍. രാഹുലാണ്. ചെറിയകാലത്തെ വിശ്രമത്തിന് ശേഷം ആഴ്‌ച്ചകള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെയാണ് താരം തിരികെയെത്തിയത്. അന്നത്തെ അതേ ടെംപോ രാഹുല്‍ കൃത്യവും പക്വവുമായി നിലനിര്‍ത്തുന്ന ക്ലാസിക് കാഴ്ചയാണ് ഞായറാഴ്ച ചെന്നൈയില്‍ കണ്ടത്.

ഭാരതത്തിന്റെ ബോളിങ് സെഷനില്‍ പിഴവുകളില്ലെന്ന് കരുത്തരായ ഓസീസ് ബാറ്റര്‍മാര്‍ക്കെതിരെ തെളിയിച്ചു കഴിഞ്ഞു. ഇന്നത്തെ മത്സരത്തില്‍ ജയം ഉറപ്പ്. എതിരാളികള്‍ ദുര്‍ബലരാകുമ്പോള്‍ ജയത്തിനപ്പുറം നെറ്റ് റണ്‍റേറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് രോഹിത്തിനും സംഘത്തിനും അനിവാര്യമായിരിക്കും. പത്ത് ടീമുകള്‍ തമ്മിലുള്ള റൗണ്ട് റോബിന്‍ ഏറ്റുമുട്ടലില്‍ നെറ്റ് റണ്‍റേറ്റിനും ചെറുതല്ലാത്ത പങ്കാണുള്ളത്.
മറുഭാഗത്ത് അഫ്ഗാനിസ്ഥാന്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ട് നില്‍ക്കുകയാണ്. പരാജയത്തിലും തീവ്രത എത്രത്തോളം കുറയ്‌ക്കാം എന്നതാകും അഫ്ഗാന്‍ നായകന്‍ ഹഷ്മത്തുള്ള ഷാഹിദിയും സംഘവും ശ്രമിക്കുക. അതിനപ്പുറം അവര്‍ ശ്രമിക്കുമെങ്കില്‍ കണ്ടറിയാം.

Tags: Bharatafganistan13th ICC World cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു

World

വിശുദ്ധ റമദാൻ മാസത്തിലാണ് പാകിസ്ഥാൻ അഫ്ഗാൻ ജനതയെ കൊന്നൊടുക്കിയത്, സൈനിക നടപടിയായി ചിത്രീകരിച്ചാലും ഇവർ കുറ്റവാളികൾ; പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.