തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്ക്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാര്‍ക്കും ഇഡി നോട്ടീസ് നല്കി.
ടിവി സുഭാഷ് ഐഎഎസ് ആണ് സഹകരണ രജിസ്ട്രാര്‍. പിവി ഹരിദാസനാണ് റബ്കോ എംഡി. ബുധനാഴ്ച ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
റബ്കോയില്‍ കരുവന്നൂര്‍ ബാങ്ക് പണം നിക്ഷേപിച്ചിരുന്നു. ബാങ്ക് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും അന്വേഷണവും നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: