മഞ്ചേശ്വരം: സിപിഎമ്മുമായി ചേര്‍ന്ന് സഹകരണസംഘത്തിന്റെ ഭരണം പിടിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് കനത്തതിരിച്ചടി. 15 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന വൊര്‍ക്കാടി സഹകരണസംഘം തെരഞ്ഞെപ്പില്‍ സഹകാര്‍ഭാരതിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് ഉജ്വല വിജയം.
ബിജെപി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി തുളസികുമാരി, ബിജെപി വൊര് ക്കാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്സി.ജഗദീഷ്,സത്യനാരായണ ഭട്ട്, സതീഷ് കൂട്ടത്തജെ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എതിരാളിയുടെ സ്ഥാനാര്‍ഥിത്വം അസാധുവായതോടെ പ്രവീണ്‍ നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ്,മുസ്ലിം ലീഗ് (കോ.മാ.ലീ) സഖ്യമുണ്ടാക്കി ഭരണം പിടിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ജനപരവേദികെ വെര്‍ക്കാടി-മീഞ്ച എന്ന സംഘടന രൂപീകരിച്ച് മത്സരിച്ചിരുന്നു. പത്ത് സീറ്റിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. ആകെ 4773 വോട്ടില്‍ 2675 ആണ് പോളിങ്. ജനപരവേദികെയുടെ ചില സ്ഥാനാര്‍ഥികള്‍ക്ക് ആയിരത്തിന് മുകളില്‍ വോട്ട് ലഭിച്ചു.
122 വോട്ട് അസാധുവായി. സഹകരണസംഘം മഞ്ചേശ്വരം യൂണിറ്റ് സീനിയര്‍ ഇന്‍സ്പെക്ടര്‍ പി.ബൈജുരാജ് വരണാധികാരിയായിരുന്നു. ജനപരവേദികെയ്ക്ക് എതിരേ കോണ്‍ഗ്രസ് നാല്, മുസ്ലിം ലീഗ് മൂന്ന്, സിപിഎം, സിപി ഐ, കേരളാ കോണ്‍ഗ്രസ് (എം)എന്നിവയ്ക്ക് ഒന്നുവീതം സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കാതെ ജനപരവേദികെയ്ക്ക് കീഴില്‍ മത്സരിച്ചതിന് എച്ച്.എ.ഹനീഫ്, വിനോദ്കുമാര്‍ പാവൂര്‍, ബി.എം. മൂസക്കുഞ്ഞി, സുനിത ഡിസൂസ എന്നിവരെ കോണ്‍ഗ്രസ് ബ്ലോക്ക് നേതൃത്വം പുറത്താക്കിയിരുന്നു. ഇവരും പിന്നില്‍ അണിനിരന്ന റാബിയ ഇസ്മയില്‍, നിക്കോളാസ് മൊണ്ടേരോ എന്നിരായിരുന്നു വിജയിച്ച സ്ഥാമാര്ത്ഥികള്.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രദേശികതലത്തില്‍ ഉണ്ടായ പ്രതിഷേധത്തിന്റെ ഫലമാണ് വൊര്‍ക്കാടി സഹകരണസഘം തെരഞ്ഞെടുപ്പില്‍ കണ്ടത്.സംസ്ഥാനത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ കോണ്‍ഗ്രസിന് കനത്തതിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: