പാലസ്തീന് ഭാരതം കോടിക്കണക്കിന് ഡോളറിന്റെ സഹായങ്ങളാണ് കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടെ പലതവണയായി നല്‍കിയിട്ടുള്ളത് ,
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക സഹായങ്ങള്‍ , മെറ്റീരിയലുകള്‍ , മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ , വസ്ത്രങ്ങള്‍ , ആശുപത്രി ഉപകരണങ്ങള്‍ , കിടക്കകള്‍ തുടങ്ങി കളിപ്പാട്ടങ്ങള്‍ വരെ എല്ലാം പലതവണയായി ഭാരതം പാലസ്തീന് നല്‍കിയിട്ടുണ്ട്. ഇതൊന്നും കൂടാതെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തികസഹായവും ഭാരതം പാലസ്തീന് നല്‍കിയിട്ടുണ്ട്. ഇത്രയൊക്കെ സഹായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഭാരതത്തോട് നന്ദികേട് മാത്രമേ പാലസ്തീന് എന്നുപറയുന്ന രാജ്യം ഇന്നുവരെ കാട്ടിയിട്ടുള്ളൂ .
കഷ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോഴും പാക്കിസ്ഥാന് ഉന്നയിച്ചപ്പോഴും ഒക്കെ തന്നെ പാലസ്തീന് പാകിസ്ഥാന് അനുകൂലമായ നിലപാടുകള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത് …….. ഒരിക്കല്‍പോലും ഭാരതത്തിന് അനുകൂലമായോ നിഷ്പക്ഷമായോ ഒരു നിലപാടു പോലും പാലസ്തീന് ഇന്നുവരെ സ്വീകരിച്ചിട്ടില്ല ……അതോടൊപ്പം കാശ്മീര്‍ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ , പരിശിലനങ്ങള്‍ തുടങ്ങിയവയും പാലസ്തീന് തീവ്രവാദ സംഘടനകള്‍ നല്‍കിയിട്ടുള്ളത് പുറത്തു വന്നിരുന്നു.
ഭാരതം നല്‍കിയതിന്റെ നൂറിലൊന്നു പോലും സഹായിക്കാത്ത പാകിസ്ഥാനോട് ആയിരുന്നു എന്നും പാലസ്തീന്റെ കൂറ്. ഭാരതം ആവശ്യപെട്ടിട്ടും പാക്കിസ്ഥാന് കൈമാറാത്ത പ്രതിയായ ഹാഫിസ് സൈദുമായി പാകിസ്ഥാനില്‍ വേദി പങ്കിട്ടു കൊണ്ട് പാലസ്തീന് അംബാസിഡര്‍ കാശ്മീര്‍ പാകിസ്ഥാന് അവകാശപ്പെട്ടതാണ് എന്നു വരെ പ്രസംഗിച്ചിരുന്നു.
ഇത്രയും നന്ദികെട്ട ഒരു രാജ്യം കാണിക്കുന്ന കൊള്ളരുതായ്മകളെ നമ്മള് എന്തിന് പിന്തുണയ്ക്കണം ???
ഇവിടെ പാലസ്തീനും ഗാസയ്ക്കും വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത് വെറും മതത്തിന്റെ പേരിലാണ് അല്ലാതെ മനുഷ്യത്വത്തിന്റെ പേരിലല്ല …..
ഹമാസ് മത തീവ്രവാദികള്‍ മാത്രമാണ്… അവരെ ഉന്മൂലനം ചെയ്യുക എന്നത് പരിഷ്കൃത സമൂഹത്തിന്റെ നിലനില്പിന് അത്യാവശ്യമാണ്.
വിനോദ് പൊട്ടക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: