രാജി പ്രസാദ്
(ബിജെപി സംസ്ഥാന സെക്രട്ടറി)
ജനങ്ങള്‍ക്കുവേണ്ടി എന്നും ശബ്ദമുയര്‍ത്തുന്ന പത്രമാണ് ജന്മഭൂമി. ശരിയുടെ പക്ഷത്തു നില നില്‍ക്കുന്ന ജന്മഭൂമിക്ക് മാത്രമെ ഇനി മാധ്യമ രംഗത്തു വളര്‍ച്ചയുള്ളു. മറ്റു മാധ്യമങ്ങളോട് മത്സരിക്കുകയല്ല ജന്മഭൂമിയുടെ ലക്ഷ്യം. മാതൃകയാകുക എന്നതാണ്. അവകാശ വാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ ഈ മത്സര മാധ്യമ കാലഘട്ടത്തില്‍ നല്ല വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാനാണ് ജന്മഭൂമി പരിഗണ നല്കുന്നത്.
പുതിയയൊരു മാധ്യമ സംസ്‌കാരം ഉയര്‍ത്തി കൊണ്ടുവരുവാന്‍ ജന്മഭൂമി സാധിക്കുന്നുണ്ട്. കുടുതല്‍ പേരിലേക്ക് ജന്മഭൂമി എത്തിക്കേണ്ടത് നമ്മുടെ ഓരോത്തരുടെയും കടമയാണ്. മുള്ളു നിറഞ്ഞ പാതയിലൂടെയാണ് എന്നും ജന്മഭൂമി സഞ്ചരിച്ചിട്ടുള്ളത്. പ്രതിസന്ധികളെ വിജയമാക്കി തീര്‍ത്ത മാധ്യമം എന്ന പേര് ജന്മഭൂമിക്ക് അവകാശപ്പെട്ടതാണ്. ഭാരതം ഇന്ന് വികസന മുന്നേറ്റത്തിന്റെ പാതയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നമ്മുടെ രാജ്യം ലോകത്തിനു മുന്നില്‍ ഒന്നാമതെത്താനുള്ള പ്രയത്‌നത്തിലാണ്. നമ്മുടെ നാടിന്റെ നേട്ടത്തെ ഇകഴ്‌ത്തിക്കാട്ടാനാണ് കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും ശ്രമിക്കുന്നത്. ജന്മഭൂമി മാത്രമാണ് ഈ ഘട്ടത്തില്‍ നമുക്കാശ്രയിക്കാവുന്ന മാധ്യമം. അതിനാല്‍ തന്നെ കൂടുതല്‍ വായനക്കാരിലേക്ക് ജന്മഭൂമി എത്തേണ്ടതുണ്ട്. ജന്മഭൂമി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നമുക്കെല്ലാവര്‍ക്കും കൈകോര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: