മട്ടാഞ്ചേരി: പാരമ്പര്യ ദീപസ്തംഭ വിളക്കുകള്‍ തെളിയിച്ച് മട്ടാഞ്ചേരിയിലെ ജൂത പുതുവത്സരാഘോഷം സമാപിച്ചു.
വാഗ്ദത്ത ഭൂമിക്ക് നേരെ നടന്നഭീകരാ ക്രമണത്തില്‍ മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിച്ചും രാജ്യം നേരിടുന്ന യുദ്ധാന്തരീക്ഷത്തില്‍ സമാധാനത്തിനായി പ്രാര്‍ത്ഥിച്ചുമാണ് പുതുവത്സരാഘോഷ സമാപനം നടന്നത്.
ഹിബ്രൂ കലണ്ടര്‍ പ്രകാരമുള്ള 5784 വര്‍ഷത്തെ പ്രഥമമായ തിസ്റി മാസത്തിലാണ് ജൂതരുടെ നവവത്സരാഘോഷം നടക്കുക. കൊച്ചിയിലെ ജൂത തെരുവിലുള്ള ജൂതപള്ളിയങ്കണത്തിലാണ് 58 വിളക്കുകള്‍ തെളിയിച്ച് സിംഹതോറ ആഘോഷം നടന്നത്. കൊച്ചിയില്‍ നിലവില്‍ രണ്ടു
ജൂത സമുദായാംഗങ്ങളാണുള്ളത്. ക്വി നി ഹലേഗ്വയും, കിത്തി ഹലേഗ്വയും.
ശനിയാഴ്ച പ്രാര്‍ത്ഥന ദിനമായ സബാത്ത് ദിനത്തില്‍ പ്രത്യേകആഘോഷങ്ങള് നടക്കാറില്ല. പള്ളി ക്യൂറേറ്റര്‍ ജോയി സമാപനാഘോഷത്തിലെ ദീപം തെളിയിക്കലിന് നേതൃത്വം നല്കി. 455വര്‍ഷം പഴക്കമുള്ള ദക്ഷിണേഷ്യയിലെ പുരാതന ജൂത പള്ളി (സേനഗോഗ്) യാണ് മട്ടാഞ്ചേരിയിലെ പരദേശി സേനഗോഗ്.
21ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്ക് ദീപസ്തംഭ പ്രകാശനത്തിലൂടെ സമാപനമായി. ജീവിതം പ്രകാശപുരി തമാകുന്നതിനുള്ള പ്രാര്ത്ഥനയുമായാ ണ് ജൂത സമൂഹം പള്ളികളില്‍ ദീപസ്തംഭം തെളിയിക്കുന്നത്. ഇതേസമയം ജൂത ഭവനങ്ങള്‍ ദീപാലംകൃതമാക്കുക യും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: