Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹാങ്‌ചോയില്‍ ലക്ഷ്യം നേടി ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 02:08 am IST
in Sports

ഹാങ്‌ചോയില്‍ നിന്ന് ഭാരതം ഇച്ഛിച്ചത് അര്‍ഹതയോടെ നേടി. വന്‍കരയിലെ കായികപൂരം കൊടിയിറങ്ങുമ്പോള്‍ ഭാരതം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇടയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു. വമ്പന്‍ മെഡല്‍ കുതിപ്പില്‍ സര്‍വ്വകാല റിക്കാര്‍ഡ് മറികടന്ന് ഭാരത സംഘം സ്വന്തമാക്കിയത് 107 മെഡലുകള്‍. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഇതില്‍ ഉള്‍പ്പെടുന്നു.

മെഡലെണ്ണത്തിന്റെ കണക്കില്‍ മുന്‍ നിരയില്‍ അത്‌ലറ്റിക്‌സ് ആണ്. ആറ് സ്വര്‍ണവും 14 വെള്ളിയും ഒമ്പത് വെങ്കലവും അടക്കം 29 മെഡലുകള്‍. വമ്പന്‍ ആധിപത്യം പുലര്‍ത്തിയത് ഷൂട്ടിങ്ങിലാണ്. ഏഴ് സ്വര്‍ണമടക്കം 22 മെഡലുകള്‍. ഒമ്പത് വെള്ളിയും ആറ് വെങ്കലവും കൂടി ഉള്‍പ്പെടുന്നു. ഒന്നിലധികം ഭാരത താരങ്ങള്‍ ഷൂട്ടിങ്ങിന്റെ വിവിധ ഇനങ്ങളില്‍ ഒന്നിലേറെ മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. വനിതാ ഷൂട്ടര്‍ ഇഷാ സിങ് മൂന്ന് മെഡലുകളാണ് സ്വന്തമാക്കിയത്. 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ ടീമില്‍ ഇഷ ഉണ്ടായിരുന്നു. കൂടാതെ 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും താരം വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയ പലക് ഗൂലിയ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഏഷയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

അതുപോലെ 50 മീറ്റര്‍ എയര്‍ റൈഫിള്‍സ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ സിഫ്റ്റ് കൗര്‍ സമ്ര ഇതേ ഇനത്തിന്റെ ടീം ഇനത്തില്‍ വെള്ളി നേട്ടം കൊയ്തു. സ്വര്‍ണം നേടിയ ട്രാപ്പ് ടീം പുരുഷ ടീമിലുണ്ടായിരുന്ന ക്യനാന്‍ ചെനായ് ട്രാപ്പിന്റെ വ്യക്തിഗത ഇനത്തില്‍ വെങ്കലവും നേടി. അതുപോലെ പുരുഷ സ്‌കീറ്റില്‍ വ്യക്തിഗത വെള്ളി നേടിയ അനന്ത്ജീത്ത് സിങ് നരൂക്ക ഇതേ ഇനത്തിന്റെ ടീം മത്സരത്തില്‍ വെങ്കലം നേടിയിട്ടുണ്ട്.

പങ്കെടുത്ത ഇനങ്ങളുടെ തോത് വച്ച് നോക്കിയാല്‍ അമ്പെയ്‌ത്തിലും മികച്ച മെഡല്‍ കൊയ്‌ത്താണ് നടത്തിയത്. അഞ്ച് സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവും. അപ്രതീക്ഷിത കുതിപ്പ് കണ്ട ഇനമായിരുന്നു സ്‌ക്വാഷ്. അര്‍ഹിക്കുന്ന പരിഗണന അനിവാര്യമെന്ന് വിളിച്ചറിയിക്കുന്ന പ്രകടനമാണ് കൗമാര താരം അനാഹത് മുതല്‍ പരിചയ സമ്പന്നയായ ദീപിക പള്ളിക്കല്‍ വരെയുള്ള താരങ്ങള്‍ കാഴ്‌ച്ചവച്ചത്. രണ്ട് സ്വര്‍ണമടക്കം അഞ്ച് മെഡലുകളാണ് നേടിയത്.

കബഡിയില്‍ നടത്തിയ തിരിച്ചുരവ് ഏറെ ശ്രദ്ധേയമായി. വലിയ ആധിപത്യം പുലര്‍ത്താനായില്ലെങ്കിലും നേരിയ നേട്ടത്തോടെ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയെടുക്കാന്‍ സാധിച്ചു. ഭാരതത്തിന്റെ തനത് കായിക ഇനമായ കബഡിയില്‍ ഒരു കാലത്തുണ്ടായിരുന്ന മൈല്‍ക്കൈ വീണ്ടെടുപ്പിന്റെ പാതയിലെന്ന് പ്രതീക്ഷിക്കാവുന്ന മാറ്റമാണ് ഹാങ്‌ചൊയില്‍ കണ്ടത്.

ഹോക്കിയില്‍ ഭാരതം വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുരവുന്നതിന്റെ ആനന്ദ കാഴ്ച ഹാങ്‌ചൊ ഏഷ്യന്‍ ഗെയിംസ് ഹൈലറ്റുകളില്‍ ഒന്നാണ്. ഗ്രൂപ്പ് ഘട്ടം മുതല്‍ ഓരോ മത്സരത്തിലും വലിയ മാര്‍ജിനിലുള്ള ജയം ഒടുവില്‍ ഫൈനലില്‍ കരുത്തരായ ജപ്പാനെ തോല്‍പ്പിച്ചത് 5-1ന്റെ ആധികാരികതയില്‍. ഹര്‍മന്‍പ്രീത് സിങ്ങും കൂട്ടരും നേടിയെടുത്ത സ്വര്‍ണത്തിളക്കം വരും കാലപ്രതീക്ഷ വാനോളമുയര്‍ത്തുന്ന ജ്വാലയായിരിക്കുന്നു.

ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ബോക്‌സിങ്ങില്‍ ഒരു സ്വര്‍ണം പോലും നേടിയെടുക്കാനായില്ലെന്ന പോരായ്‌മ നിലനില്‍ക്കുന്നുണ്ട്. ലൗലീന ബോര്‍ഗോഹെയന്‍ നേടിയ വെള്ളിയാണ് ഏറ്റവും മുന്തിയ മെഡല്‍. ബാക്കി നാലും വെങ്കലമാണ്. ബോക്‌സിങ്ങിനെക്കാളേറെ ഗുസ്തിയെ പ്രതീക്ഷയോടെ കണ്ടിരുന്നു. പക്ഷെ ദീപക് പൂനിയയുടെ വെള്ളി മാത്രമാണ് ആശ്വസമായത്. ബാക്കിയുള്ള അഞ്ച് ഇനങ്ങള്‍ വെങ്കലനേട്ടത്തില്‍ ഒതുങ്ങി.

ടേബിള്‍ ടെന്നിസിലെ നേട്ടവും ഒരു വെങ്കലത്തില്‍ ഒതുങ്ങിയത് നിരാശയായി. ടെന്നിസില്‍ ഓരോ സ്വര്‍ണവും വെള്ളിയും ഉണ്ടെങ്കിലും മുന്‍കാല ഏഷ്യന്‍ ഗെയിംസില്‍ കൈവരിച്ച നേട്ടങ്ങളോട് നീതി പുലര്‍ത്താന്‍ പോന്നതായില്ല.

ചെസ്, സെയിലിങ്, ബ്രിഡജ്, തുടങ്ങി ഏട്ടോളം ഇനങ്ങളില്‍ മെഡല്‍ നേടിയത് ആശ്വാസകരമാണ്.

ക്രിക്കറ്റില്‍ പുരുഷ വനിതാ ടീമുകള്‍ ഭാരതത്തിനായി സ്വര്‍ണം നേടിയതില്‍ അല്‍ഭുതമില്ല. ഏഷ്യന്‍ വന്‍കരയില്‍ ഭാരതത്തെ മറികടക്കാന്‍ പോന്ന ക്രിക്കറ്റ് ടീം വേറെയില്ലെന്നതാണ് വാസ്തവം. അവിടെ സ്വര്‍ണം നേടിയത് വലിയൊരു അല്‍ഭുതത്തിനുള്ള വകയല്ല.
ബാഡ്മിന്റണില്‍ നേടിയ പുരുഷ ഡബിള്‍സ് സ്വര്‍ണം ഏറെ പ്രാധാന്യ മര്‍ഹിക്കുന്ന മെഡലാണ്. കഴിഞ്ഞ കുറേ നാളുകളായുള്ള ഭാരത ഇരട്ട സഖ്യം സാത്വിക് സായിരാജ് രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ശക്തിപ്രകടനമായി മാറുന്ന കാഴ്ചയ്‌ക്കാണ് ഏഷ്യന്‍ ഗെയിംസ് വേദി സാക്ഷിയായത്. തോമസ് കപ്പിന് പിന്നാലെ ടീം ഇനത്തില്‍ വെള്ളി നേടാനായതും മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് വെങ്കലം സ്വന്തമാക്കാനായതും ആഹ്ലാദകരമായ വസ്തുത തന്നെ.

അത്‌ലറ്റിക്‌സില്‍ മൂന്നാമത്

മൊത്തം മെഡല്‍ നേട്ടത്തില്‍ ഭാരതം നാലാമതാണ്. അത്‌ലറ്റിക്‌സില്‍ ഒരുചുവട് കൂടി കയറി മൂന്നാമതെത്തി. 19 സ്വര്‍ണമടക്കം 39 മെഡലുകള്‍ നേടിയ ചൈനയ്‌ക്കും 10 സ്വര്‍ണമടക്കം 16 മെഡലുകള്‍ നേടിയ ബഹ്‌റെയ്‌നും ശേഷം 6 സ്വര്‍ണവും 14 വെള്ളിയും 9 വെങ്കലവും അടക്കം 29 മെഡലുകള്‍ നേടിയാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഭാരതം മൂന്നാമതെത്തിയത്.
നീരജിന്റെ സ്വര്‍ണനേട്ടമായിരുന്നു അത്‌ലറ്റിക്‌സിലെ ഏറ്റവും തിളക്കമാര്‍ന്ന നേട്ടം. 88.88 മീറ്റര്‍ ദൂരത്ത് ജാവലിന്‍ എത്തിച്ചുകൊണ്ടായിരുന്നു നീരജ് സ്വര്‍ണം നിലനിര്‍ത്തിയത്. തൊട്ടുപിന്നാലെയെത്തിയതും ഭാരത താരമായത് പ്രതീക്ഷാ ജനകമാണ്. ഒപ്പം കായികരംഗത്തിന് ഉണര്‍വ് കൂട്ടുന്നതും. 87.54 മീറ്റര്‍ എറിഞ്ഞുകൊണ്ട് കിഷോര്‍ ജെന ആണ് പുരുഷ ജാവലിനില്‍ ഭാരതത്തിന് വെള്ളി നേട്ടം കൊയ്തത്.

3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാശ് സാബ്ലെയുടെ നേട്ടം ശ്രദ്ധേയമായിരുന്നു. വനിതാ ജാവലിനില്‍ അന്നു റാണിയും 5000 മീറ്ററില്‍ പാരുള്‍ ചൗധരിയും 4-400 മീറ്റര്‍ പുരുഷ റിലേ ടീമും ഷോട്ട്പുട്ടില്‍ തജീന്ദര്‍ പാല്‍ സിങ്ങ് ടൂറും കൈവരിച്ച സ്വര്‍ണം ഭാരതം അര്‍ഹിച്ചിരുന്നതാണ്. ഇക്കുറി ആദ്യമായി ഇറങ്ങിയ ജ്യോതി യരാജി 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി നേടിയതിനെ ഭാവി പ്രതീക്ഷയായി കാണാം.

Tags: bharathHangzhou Asian Games
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി

News

സമർപ്പണവും സേവനവും ശീലിപ്പിക്കുകയാണ് ആർഎസ്എസ്: ജെ.നന്ദകുമാർ

News

സിന്ദൂർ: ട്രംപ് എന്തുചെയ്തെന്നോ? ഇപ്പോൾ പാകിസ്ഥാൻ സത്യം പറയുന്നതിങ്ങനെ; വസ്തുതകൾ വെളിച്ചത്തുവരുന്നു

India

യുഎസ് കടപ്പത്രം കുറച്ചു തുടങ്ങി; സ്വര്‍ണ്ണത്തിലേക്ക് ഭാരതം

India

പാശ്ചാത്യ മാതൃകകള്‍ പരാജയം; പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗത്തിന് ലോകം ഭാരതത്തെ പ്രതീക്ഷയോടെ കാണുന്നു: ഡോ.മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.