തിരുവനന്തപുരം: കറന്റ് പോയാല്‍ കെഎസ്ഇബിയുടെ സേവനം മികവുമറ്റതാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ട്. ഇലക്ട്ര എന്ന് പേരിട്ടിരിക്കുന്ന ചാറ്റ്‌ബോട്ടിന്റെ സേവനമാണ് കെ.എസ്.ഇ.ബി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന പരാതികള്‍ ബോധ്യപ്പെടുത്താം എന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. വാതില്‍പ്പടി സേവനങ്ങള്‍ക്കും ഇലക്ട്രയുടെ സഹായം തേടമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
9496001912 എന്നതാണ് ഇലക്ട്ര ചാറ്റ്‌ബോട്ടിന്റെ വാട്‌സ്ആപ്പ് നമ്പര്‍. കെ.എസ്.ഇ.ബിയുടെ ഔദ്യോ?ഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം ഇവര്‍ പുറത്ത് വിട്ടത്. ഇതിന് പുറമെ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലും 1912 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റര്‍ കെയര്‍ നമ്പറിലും ഉപഭോക്താക്കള്‍ക്ക് വിളിച്ച് വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കവുന്നത്. കെ.എസ്.ഇ.ബി ഇ മെയില്‍ വഴിയും പരാതികള്‍ നല്‍കാം. ധലാമശഹ ുൃീലേരലേറപ എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
ഇനി ഫോണ്‍ ചെയ്ത് കസ്റ്റമര്‍ കെയറിലെ എക്‌സിക്യുട്ടീവിന്റെ കണക്ടിന് വേണ്ടി കാത്തിരിക്കേണ്ട. ഫോണ്‍ എടുക്കാത്ത ഇലക്ട്രിസിറ്റി ഓഫീസിനെ പഴി പറയേണ്ട. പുതിയ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചതോടെ ഈ പ്രശ്‌നത്തിന് പരിഹാരം ആയിരിക്കുകയാണ്. നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് ഉടനടി തന്നെ ചാറ്റ്‌ബോട്ടില്‍ നിന്ന് മറുപടി ലഭിക്കും. ട്രാന്‍സ്‌ഫോര്‍മറുകളുടെ തകരാര്‍, വൈദ്യുതി നഷ്ടപ്പെടുക, വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട പ്രശ്‌നം, വൈദ്യുതി ബില്ലിന്റെ പ്രശ്‌നങ്ങള്‍, ഇലക്ട്രിക് പോസ്റ്റില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, വൈദ്യുതി മോഷണം, തുടങ്ങി വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ പരാതി അറിയിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: