Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരി’; ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തിനെതിരെ തട്ടമൂരി പ്രതിഷേധിച്ച് വി.പി.സുഹ്‌റ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 07:54 pm IST
inKerala

കോഴിക്കോട്: പൊതു വേദിയില്‍ തലയിലെ തട്ടം നീക്കി മുസ്ലിം വനിതകളുടെ സംഘടനയായ ‘നിസ’ നേതാവും എഴുത്തുകാരിയുമായ വി.പി.സുഹ്‌റ. തട്ടമിടാത്ത സ്ത്രീകള്‍ ‘അഴിഞ്ഞാട്ടക്കാരികളാ’ണെന്ന് ഇസ്ലാമിക മത പണ്ഡിതരുടെ വേദിയായ സമസ്തയുടെ ഭാരവാഹി ഉമ്മര്‍ ഫൈസി മുക്കം നടത്തിയ പരാമര്‍ശത്തോട് പ്രതിഷേധിച്ചായിരുന്നു നടപടി. കോഴിക്കോട് നല്ലളം സ്‌കൂളില്‍ നാല്പതാം ഡിവിഷനിലെ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു മുഖ്യാതിഥിയായെത്തിയ സുഹ്‌റയുടെ പ്രതിഷേധം.

‘മുസ്ലിം സ്ത്രീകള്‍ തട്ടമിടണം. അവരുടെ ശരീരം അന്യപുരുഷന്മാരെ കാണിക്കരുത്. ഇതിനെതിരേ പറയുന്നതും അഴിഞ്ഞാടാന്‍ വിടുന്നതും കമ്യൂണിസ്റ്റ് ചിന്താഗതിയാണ്. അതിനെ ഞങ്ങള്‍ എതിര്‍ക്കും. തടയും. ഇതിന്റെ പേരില്‍ ഞങ്ങളെ പഴഞ്ചന്മാരെന്ന് വിമര്‍ശിച്ചാലും പ്രശ്‌നമില്ല. ‘അഴിഞ്ഞാട്ട’ത്തെ അംഗീകരിക്കില്ല,’ എന്നാണ് ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചത്.

ഇതിനെതിരെയാണ് സുഹ്‌റ കുടുംബശ്രീ വേദിയില്‍ ആഞ്ഞടിച്ചത്. ‘മുമ്പ് ഇത്തരം സ്ത്രീ വിരുദ്ധ ആക്ഷേപങ്ങള്‍ നടത്തിയിരുന്നത് കാന്തപുരമായിരുന്നു, ഇപ്പോള്‍ സമസ്തയുടെ നേതാവെന്ന് പറഞ്ഞ് ഇയാള്‍ വന്നിരിക്കുകയാണ്. 70 ശതമാനം സ്ത്രീകളും നരകത്തില്‍ പോയിരിക്കുന്നു, അത് തലയില്‍ തട്ടമിടാഞ്ഞിട്ടാണെന്നാണ് പ്രചരിപ്പിക്കുന്നത്. ‘അഴിഞ്ഞാട്ടം’ എന്ന വാക്കിന്റെ അര്‍ത്ഥം അറിഞ്ഞിട്ടാണോ പറയുന്നത്. തലയില്‍ തട്ടമിടാത്ത മുഴുവന്‍ സ്ത്രീകളേയും അപമാനിക്കുകയല്ലേ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ആണുങ്ങളെല്ലാം തൊപ്പിയിടാത്തതെന്താണ്,’ സുഹ്‌റ ചോദിച്ചു.

ഇസ്ലാമിക രാജ്യങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് വിവിധ സ്വാതന്ത്ര്യങ്ങള്‍ കിട്ടുമ്പോള്‍ ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ മാത്രമെന്താണ് പ്രത്യേകത. സ്ത്രീനവോത്ഥാനം പറഞ്ഞ് മതിലുകെട്ടിയവരൊക്കെ ആ വിഷയം വിട്ടുകളഞ്ഞു. അവര്‍ക്ക് വോട്ടുമതി, സുഹ്‌റ പിന്നീട് പ്രതികരിച്ചു.

തട്ടം ഊരി പ്രതിഷേധിച്ചതില്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അക്രമാസക്തനായി. തട്ടം മാറ്റിയതിന് പിടിഎ പ്രസിഡന്റ് അസഭ്യം പറഞ്ഞതായും സുഹ്‌റ പിന്നീട് പറഞ്ഞു. സംഭവത്തില്‍ നല്ലളം പോലീസില്‍ പരാതി നല്കി. സിപിഎം നേതാവ് അഡ്വ.കെ. അനില്‍കുമാര്‍ പറഞ്ഞത് പൂര്‍ണമായും ശരിയായിരുന്നെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎം തട്ടം വിവാദത്തില്‍ പിന്നോട്ടുപോയതെന്നും സുഹ്‌റ വിമര്‍ശിച്ചു.

 

Tags: muslimsamasthaUmar Faizy MukkamV P Suhra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.