ചെറുവത്തൂര്‍: ഉല്പന്ന സംഭരണം നിലച്ചത് കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ക്ക് തിരിച്ചടിയായി. സംഭരണം പുനരാ രംഭിക്കുന്നതിന് കയര്‍ ഫെഡ് എത്രയും വേഗം സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ സംഘങ്ങള്‍ക്ക് താഴുവീഴും. ഇതോടെ തൊഴിലാളികള്‍ ദുരിതത്തിലാകും.
ഏതാനും മാസങ്ങളായി കയര്‍ ഫെഡ് ഉല്പന്നങ്ങള് സംഭരിക്കുന്നില്ല. ഇതുമൂലം ചെറുകിട കയര്‍ സഹകരണ സംഘങ്ങളുടെ നില നില്പ് തന്നെ അപകടത്തിലാണ്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കയര്‍ സഹകരണ സംഘങ്ങളും പ്രതിസന്ധിയുടെ ആഴക്കയത്തിലാണ്. മെട്ടമ്മലില് പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ ക്വിന്റല്‍ കണക്കിന് ചൂടിക്കയര്‍ കെട്ടിക്കിടപ്പുണ്ട്. ഉല്പാദിപ്പിക്കുന്ന ചൂടിക്കയര്‍ വയ്ക്കാന്‍ ഇടമില്ലാതെ പുറത്തേക്ക് തള്ളേണ്ട സാഹചര്യമാണ്.
സംഭരണം നടത്താത്തത് മൂലം സംഘങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല. ഉല്പന്നത്തിന്റെ വില ലഭിക്കാത്തതും തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കാന് കഴിയാത്തതും സംഘങ്ങളെ തകര്‍ക്കുകയാണ്. കയര്‍ ഭൂവസ്ത്രം ഉല്പാദനത്തിനുള്ള മെഷീനുകള്‍ നല്കി ഉല്പാദിപ്പിച്ചതുമായ കയറാണ് സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്.
ഇതേനില തുടര്‍ന്നാല്‍ കയര്‍ ഉല്പാദക സഹകരണ സംഘങ്ങള്‍ അടച്ചു പൂട്ടുന്ന സാഹചര്യമുണ്ടാകും. ഓരോ സംഘത്തിലും പത്തിലധികം തൊഴിലാളികളുണ്ട്. വര്‍ഷങ്ങളായി ഈ മേഖലയെ ആശ്രയിച്ചു ജീവിതം പുലര്‍ത്തുന്നവര്‍ കഷ്ടത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: