Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി; തിരിച്ചടിയായി തകരാറുകള്‍; നിയന്ത്രണവുമായി കെഎസ്ഇബി

കഴിഞ്ഞ രണ്ട് ദിവസം രാത്രിയില്‍ ചിലയിടങ്ങളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 11:23 pm IST
in Kerala

തൊടുപുഴ: മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നതോടെ കെഎസ്ഇബിയെ വലച്ച് വിവിധ നിലയങ്ങളിലെ സാങ്കേതിക തകരാറുകള്‍. ഇതോടെ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കാട്ടി അധികൃതര്‍ രംഗത്തെത്തി. കഴിഞ്ഞ രണ്ട് ദിവസം രാത്രിയില്‍ ചിലയിടങ്ങളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇടുക്കി, കൂടംകുളം, ശബരിഗിരി പദ്ധതികളിലെ തകരാറും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് പ്രശ്‌നമാകുന്നത്. കൂടംകുളത്ത് മെഷീനുകള്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡ്രിപ്പായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ രണ്ട് ദിവസം കൂടി വേണമെന്നാണ് വിവരം. ഇടുക്കിയില്‍ ഒന്നാം നമ്പര്‍ ജനറേറ്റര്‍ ഒരുമാസത്തോളമായി വാര്‍ഷിക അറ്റകുറ്റപ്പണിയിലായിരുന്നു.

വെള്ളി വൈകിട്ട് ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിച്ചെങ്കിലും പണി തീരാതെ വന്നതോടെ രാത്രി എട്ടു മണിയോടെയാണ് പ്രവര്‍ത്തിപ്പിക്കാനായത്. ഇതിനൊപ്പം വൈകിട്ട് രണ്ടാം നമ്പര്‍ ജനറേറ്ററും ഡ്രിപ്പായിരുന്നു. തെര്‍മോ മീറ്ററിലെ താപനില തെറ്റായി കാണിച്ചതാണ് ഷട്ട് ഡൗണ്‍ ആകാന്‍ കാരണം. ഈ പ്രശ്‌നം പരിഹരിച്ച് ഒരു മണിക്കൂറിന് ശേഷം വീണ്ടും ജനറേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തിലുള്ളത്.

ശബരിഗിരി നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പില്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ഇവിടെയുള്ള ആറില്‍ നാല് ജനറേറ്ററുകളാണ് ഇതിനാല്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നത്. മഴ കുറഞ്ഞതോടെ കഴിഞ്ഞ അഞ്ചിന് വൈകിട്ട് തന്നെ വൈദ്യുതി ഉപഭോഗം പെട്ടെന്ന് ഉയര്‍ന്നിരുന്നു.

പിന്നാലെ പുറം വൈദ്യുതിക്കായി ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ആഭ്യന്തര ഉത്പാദനം കൂട്ടിയാണ് പ്രശ്‌നം പരിഹരിച്ചത്. മഴ കുറഞ്ഞതോടെ 6 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. മൂന്നിന് 76.6228 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ ഉപഭോഗം. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 82.1126 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ ഉപഭോഗം. ഇതില്‍ 23.8321 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് ഉത്പാദിപ്പിച്ചത്.

Tags: KSEBElectricity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

Kerala

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

Kerala

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

പുതിയ വാര്‍ത്തകള്‍

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.