തിരുവനന്തപുരം: ഡിസംബറില്‍ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി മാനവീയം വീഥിയില്‍ ഞായറാഴ്ച മൾട്ടി പ്രൊജക്ഷൻ ശാസ്ത്ര വീഡിയോ ഇന്‍സ്റ്റലേഷന്‍ സംഘടിപ്പിക്കും. ‘സ്കെയിൽസ്കേപ്സ്’ എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം രാത്രി 7.30 മുതല്‍ 12.30 വരെ നീളും. 13 എല്‍ഇഡി പ്രൊജക്ടറുകളുപയോഗിച്ചാണ് ഇന്‍സ്റ്റലേഷന്‍ സജ്ജമാക്കുന്നത്. സൂക്ഷ്മകണങ്ങള്‍ മുതല്‍ പ്രപഞ്ചത്തിന്റെ സ്ഥൂലരൂപം വരെയുള്ള ക്രമാനുഗതമായ കാഴ്ചകളാണ് ഇന്‍സ്റ്റലേഷനാകുന്നത്. നാസ ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ പകര്‍ത്തിയ പ്രപഞ്ചദൃശ്യങ്ങള്‍ ഇതിലുണ്ടാകും.
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ കെഎസ്‌എസ്‌ടിഇയും അമ്യൂസിയം ആർട് സയൻസും ചേർന്ന് ‘ലൈഫ് സയൻസ്’ എന്ന വിഷയത്തിൽ അധിഷ്ഠിതമായി തോന്നയ്‌ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഡിസംബറില്‍ സയന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ക്യൂറേറ്റ് ചെയ്ത അതിവിപുലമായ ശാസ്ത്രപ്രദർശനം ഉൾപ്പെടുന്ന ഫെസ്റ്റിവൽ കോംപ്ലക്‌സ് ആയിരിക്കും മുഖ്യ ആകർഷണം. ഇതിനായി കെഎസ്ഐഡിസിയുടെ 20 ഏക്കര്‍ സ്ഥലത്ത് 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പവലിയനാണ് തയ്യാറാകുന്നത്.
ജര്‍മന്‍, യു.എസ്. കോണ്‍സുലേറ്റുകളും ബ്രിട്ടീഷ് കൗണ്‍സില്‍, അമേരിക്കയിലെ സ്മിത്ത്സോണിയന്‍ സെന്റര്‍, യു.കെയിലെ മ്യൂസിയം ഓഫ് മൂണ്‍, കേരള സാങ്കേതിക സർവ്വകലാശാല, ഐസര്‍, ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയം, കേരള സ്റ്റാര്‍ട്ടപ് മിഷന്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങി നിരവധി ദേശീയ, അന്തർ ദേശീയസ്ഥാപനങ്ങളും സംഘടനകളും സംഘാടനത്തിൽ സഹകരിക്കുന്നുണ്ട്. ഒരുമാസം നീളുന്ന ജിഎസ്എഫ്‌കെയില്‍ പത്തുലക്ഷം സന്ദര്‍ശകരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെസ്റ്റിവലിനു മുന്നോടിയായി സംഘടിപ്പിക്കുന്ന വിവിധ ഔട്റീച്ച് പരിപാടികളുടെ ഭാഗമായാണ് മാനവീയം വീഥിയില്‍ ‘സ്കെയില്‍സ്കേപ്സ്’ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: