വലിയ പ്രതീക്ഷകളുമായി എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രമായിരുന്നു ചാവേർ ,ടിനു പാപ്പച്ചനായിരുന്നു സിനിമ സംവിധാനം ചെയ്തത് .എന്നാൽ മികച്ച അഭിപ്രായം ചിത്രത്തിന് നേടാൻ കഴിഞ്ഞില്ല .എന്നാൽ ചിത്രത്തിനെതിരെ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് നടക്കുന്നുവെന്നാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ അർജുൻ അശോക് പറയുന്നത് .
ഇത് കരുതിക്കൂട്ടിയുള്ള ആരോപണമാണ് ,എല്ലാ സിനിമയും അജഗജാന്തരമല്ല ,സിനിമ കണ്ടിട്ട് മാത്രം അഭിപ്രായം പറയണം.ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ സീനും ഷൂട്ട് ചെയ്തിട്ടുള്ളത് ,തീയേറ്ററിൽ കാണേണ്ട ഒരു സിനിമയാണിത് .ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിയെ സിനിമയിൽ പ്രേമോട്ട് ചെയ്തു എന്ന് തോന്നിയില്ല.
സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള തീയേറ്റർ വിസിറ്റിന് ശേഷമാണ് അർജുൻ അഭിപ്രായം രേഖപ്പെടുത്തിയത് .ജോയ് മാത്യുവിന്റേതാണ് തിരക്കഥ .അരുൺ നാരായൺ ,വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: