തിരുവനന്തപുരം: ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജന്മഭൂമി പ്രചാരണത്തിന് ജനങ്ങളില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദേശീയതയുടെ പക്ഷത്ത് നിന്നു കൊണ്ട് വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കുകയാണ് ജന്മഭൂമി ചെയ്യുന്നത്. കേരളത്തിലെ പത്ര ദൃശ്യമാധ്യമങ്ങള്‍ ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാരിനെതിരെയും സനാതന ധര്‍മ്മത്തിനെതിരെയും ഹൈന്ദവ മൂല്യങ്ങള്‍ക്കെതിരെയും വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍, നേരിന്റെ പക്ഷത്ത് നിന്ന് സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് നല്കുന്ന ഏക പത്രം ജന്മഭൂമിയാണ്.
കേന്ദ്ര സര്‍ക്കാരിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് തയ്യാറാക്കുന്ന വ്യാജവാര്‍ത്തകളും പെയ്ഡ് വാര്‍ത്തകളും മലയാളികളെ തെറ്റിദ്ധരിപ്പിക്കാനും അത് വഴി കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികള്‍ വേഷം മാറ്റി അവതരിപ്പിക്കുന്നത് തിരിച്ചറിയാതിരിക്കാനും ഉദ്ദേശിച്ചുള്ളതാണ്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ഇത്തരം വ്യാജ വാര്‍ത്തകളുടെ കള്ളി വെളിച്ചെത്തു കൊണ്ടുവരികയെന്ന യഥാര്‍ത്ഥ പത്ര ധര്‍മ്മമാണ് ജന്മഭൂമി ചെയ്തു കൊണ്ടിരിക്കുന്നത്.
എല്ലാ മയാളികളിലേക്കും ജന്മഭൂമി എത്തിക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനു വേണ്ടി പ്രയത്നിക്കുക എന്നത് ഓരോ ബിജെപി പ്രവര്‍ത്തകന്റെയും കടമയുമാണ്.
മുളയറ രതീഷ് (ബിജെപി ജില്ലാ സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: