ന്യൂദല്‍ഹി: 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഈ വലിയ സ്വപ്നം പൂര്‍ത്തിയാക്കാന്‍ മോദി സര്‍ക്കാരിനാവുമോ? ഇന്ത്യയിലെ കര്‍ഷകരെ ആഹ്ളാദക്കൊടുമുടിയില്‍ എത്തിക്കുന്നു, വാഹനഉടമകളുടെ കാതിന് സംഗീതമാവുന്ന ഈ ഉല്‍പന്നം 2024 മെയ് മാസത്തിന് മുന്‍പ് പുറത്തിറങ്ങുമോ?
പെട്രോള്‍, ഡീസല്‍ വിലകള്‍ എല്ലാക്കാലത്തും വാഹനഉടമകളുടെ പേടിസ്വപ്നമാണ്. ഇതിന് പരിഹാരമായാണ് ഇന്ത്യ ഫ്ലെക്സ് ഫ്യുവല്‍ എന്ന പുതിയ ഇന്ധനം പുറത്തിറക്കാന്‍ അശ്രാന്തപരിശ്രമം നടത്തുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ നിര്‍ദേശപ്രകാരം ഫ്ലെക്സ് ഫ്യുവലില്‍ ഓടുന്ന ഇന്നോവ കാര്‍ ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.
എന്താണ് ഫ്ളെക്സ് ഫ്യൂവല്‍?
85% എഥനോളും, 15% പെട്രോളോ ഡീസലോ അടങ്ങിയ ഇന്ധനമാണ് ഫ്ളെക്സ് ഫ്യൂവല്‍. അതായത് രണ്ട് ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിക്കുന്നതിനാലാണ് ഇതിനെ ഫ്ലെക്സ് ഫ്യൂവല്‍ എന്ന് പറയുന്നത്.
എഥനോള്‍ ജൈവ ഇന്ധനമാണ്. പ്രകൃതിദത്തമായ ഇന്ധനമാണ്. കരിമ്പ്, വൈക്കോൽ, ഗോതമ്പ്, ചോളം തുടങ്ങിയവ. അസംസ്കൃത വസ്തുക്കളാണ് എഥനോള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇത് കരിമ്പ്, ചോളം, ഗോതമ്പ് കര്‍ഷകര്‍ക്ക് വലിയ ഗുണം ചെയ്യും. നല്ല വിലയും കിട്ടും. കരിമ്പ്, ചോളം, ഗോതമ്പ് ഉല്‍പാദനം രാജ്യത്ത് വര്‍ധിക്കുകയും ചെയ്യും.
അതേ സമയം എഥനോള്‍ അടങ്ങിയ ഫ്ലെക്സി ഫ്യുവലിന് സാധാരണ പെട്രോളിന്റെ 60 ശതമാനമേ വിലവരൂ. ഉദാഹരണത്തിന് ഒരു ലിറ്റർ പെട്രോളിന് 100 രൂപയാണ് വിലയെങ്കിൽ ഫ്ലെക്സ് ഫ്യുവൽ ഇന്ധനത്തിന് ഏകദേശം 60 രൂപ വിലയേ വരൂ.
വിവിധ തരം ഇന്ധനങ്ങളുടെ അനുപാതം തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ഉണ്ടാക്കാന്‍ വില അല്‍പം കൂടും. ഇത്തരം എൻജിനുകളോടു കൂടിയ കാര്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ 17,000 രൂപ മുതൽ 30,000 രൂപ വരെ അധികം ചെലവാകും. അതുകൊണ്ട് ഇത്തരം വാഹനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ വില നല്‍കേണ്ടിവരും. ഹ്യുണ്ടായ്, ടൊയോട്ട, മാരുതി എന്നീ കമ്പനികള്‍ നാല് ചക്രവാഹനങ്ങള്‍ക്കുള്ള ഫ്ലെക്സ് ഫ്യൂവല്‍ എഞ്ചിനുകളും ടിവിഎസും ബജാജും ഇരുചക്രവാഹനങ്ങള്‍ക്കുള്ള ഫ്ലെക്സ് ഫ്യൂവല്‍ എഞ്ചിനുകളും നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. 2019ല്‍ 100 ശതമാനം എതനോളില്‍ ഓടുന്ന അപാചെ മോട്ടോര്‍ സൈക്കിള്‍ ടിവിഎസ് ഇറക്കിയെങ്കിലും അത് പ്രായോഗികമായി വിജയിച്ചില്ല.
കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ് തുടങ്ങിയ ഓസോണ്‍ പടലങ്ങള്‍ക്ക് കേട് വരുത്തുന്ന അപകടകാരികളായ വാതകങ്ങളുടെ ബഹിർഗമനം കുറയും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും റഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും 85% ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ.അതില്‍ നിന്നും ഒരു പരിധി വരെ മോചനം കിട്ടും. ഇന്ധനവിലയിലെ കുറവ് രാജ്യത്തിന്റെ സമ്പദ് വ്യവസഥയിൽ കുതിച്ചു ചാട്ടമുണ്ടാകും.എന്തായാലും 2024 മെയ് മാസത്തിന് മുന്‍പ് ഇറങ്ങിയില്ലെങ്കില്‍ തന്നെ, മോദി സര്‍ക്കാരിന്റെ, നിതിന്‍ ഗാഡ്കരിയുടെ ഈ സ്വപ്നപദ്ധതി അനതിവിദൂര ഭാവിയില്‍ യാഥാര്‍ത്ഥ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: