ലക്നൗ: അയോദ്ധ്യയിൽ ഭക്തർക്ക് താമസസൗകര്യമൊരുക്കാൻ ടെന്റ് സിറ്റി സജ്ജം. ടൂറിസം സാദ്ധ്യതകളെ മുന്നിൽ കണ്ടാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയാണ് ടെന്റ് സിറ്റി ഒരുക്കിയിരിക്കുന്നത്.
അയോദ്ധ്യയിൽ ടെന്റ് വന്നതോടെ ഇതിന് വേണ്ടി രാജസ്ഥാനിലേക്കോ ഗുജറാത്തിലേക്കോ യാത്ര ചെയ്യേണ്ട ആവശ്യവും വരുന്നില്ല. രാമക്ഷേത്രത്തിന് സമീപത്തായി ഉത്തർപ്രദേശ് സർക്കാരാണ് ടെന്റ് സിറ്റി നിർമ്മിക്കുന്നത്.
ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ടെന്റ് സിറ്റി. 20 ഏക്കർ സ്ഥലത്താണ് ഇതിന്റെ നിർമ്മാണം. 300 ആഡംബര ടെന്റുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: