എറണാകുളം: ഒടിടി സ്ട്രീമിംഗ് ആസ്വദിക്കുന്ന ഉപയോക്താക്കൾക്ക് വേണ്ടി പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. പുതിയതായി അവതരിപ്പിച്ച ജിയോ എന്റർടൈൻമെന്റ് പ്രീപെയ്ഡ് പ്ലാനുകളിൽ വരിക്കാർക്ക് കൂടുതൽ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സീ5, സോണിലവ് സബ്‌സ്‌ക്രിപ്ഷനുകളും ഇനി വരിക്കാർക്ക് ലഭ്യമാകും.
ജിയോ സിനിമാ ആപ്പിലെയും സോണിലിവ്, സി5 എന്നിവയിലെയും പ്രീമിയം ഉപയോക്താക്കൾക്ക് ആസ്വദിക്കാനാകും. മികച്ച ആനുകൂല്യങ്ങളോടെയാണ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. സബ്‌സ്‌ക്രൈബർമാർക്ക് വേണ്ടിയുള്ള ബില്ലിംഗ് ലളിതമാക്കി ഒടിടി ആപ്പ് സബ്‌സ്‌ക്രിപ്ഷനുകളുടെ ദൈർഘ്യം അടിസ്ഥാന പ്ലാനുകളുമായി യോജിപ്പിക്കും.
വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഇഎംഐ സൗകര്യവും ഇതിലൂടെ ലഭിക്കും. പുതിയ പ്രീപെയ്ഡ് പ്ലാനുകൾ 2023 ഒക്ടോബർ നാല് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: