ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് ഇന്നലെ അഞ്ചു മെഡലുകള്‍. മൂന്നു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവും. രണ്ടു സ്വര്‍ണം അമ്പെയ്ത്തില്‍ നിന്നും ഒന്ന് സ്ക്വാഷില്‍ നിന്നും. ഇതോടെ ഭാരതത്തിന് 21 സ്വര്‍ണവും 32 വെള്ളിയും 33 വെങ്കലവുമടക്കം 86 മെഡലുകളായി.
അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീമിനത്തില്‍ ജ്യോതി സുരേഖ വെന്നം, അദിതി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ ഭാരതത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. ഫൈനലില്‍ ചൈനീസ് തായ്പേയിയെ 230-229 സ്കോറിന് മറികടന്നായിരുന്നു ഭാരതത്തിന്റെ കിരീട നേട്ടം.
പുരുഷന്മാരുടെ കോമ്പൗണ്ട് ടീമിനത്തില്‍ അഭിഷേക് വര്‍മ, ഓജസ് പര്വീന്, പ്രഥമേഷ് സമാധാന് സഖ്യമാണ് ഭാരതത്തിനായി സ്വര്‍ണം കരസ്ഥമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ടീമിനെതിരേ 235-230 സ്കോറിനായിരുന്നു ജയം.
സ്ക്വാഷ് മിക്സഡ് ഡബിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ പാല് സിങ് സഖ്യവും സ്വര്‍ണമണിഞ്ഞു. ഫൈനലില്‍ മലേഷ്യയെ 2-0നു കീഴടക്കി.
പുരുഷ സിംഗിള്‍സ് സ്ക്വാഷില്‍ സൗരവ് ഘോഷാല്‍ വെള്ളിയും വനിതാ ഗുസ്തിയില്‍ അന്തിം പംഗല്‍ വെങ്കലവും ചൂടി.
ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിനായി കോമ്പൗണ്ട് ഇനത്തില്‍ സ്വര്‍ണം നേടിയ വനിത, പുരുഷ ടീം താരങ്ങളായ ജ്യോതി സുരേഖ വെന്നം, പര്‍ണീത് കൗര്‍, അദിതി ഗോപിചന്ദ്, ഓജസ് പര്വീന് ഡിയോത്തലെ, പ്രഥമേഷ് സമധാന്‍ ജാവ്കര്‍, അഭിഷേക് വര്‍മ എന്നിവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: