മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സൂസന് ഇട്ടിച്ചെറിയയ്ക്ക് ഇരട്ട മെഡലിന്റെ സന്തോഷം. മകള്‍ ദീപിക പള്ളിക്കല്‍ കാര്‍ത്തിക്ക് സ്ക്വാഷ് മിക്സ്ഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയപ്പോള്‍ മരുമകന് സൗരവ് ഘോഷല്‍ പുരുഷ സിംഗിള്‍സില്‍ വെള്ളി നേടി. ദീപികയുടെ അനുജത്തി ദിയയുടെ ഭര്‍ത്താവാണ് സൗരവ്. ദീപിക ഹരീന്ദര്‍ പാല് സിങ് സന്ദുവുമൊത്ത് തുടര്‍ച്ചയായ ഗെയിമുകള്‍ക്ക് ജയിച്ചപ്പോള്‍ സൗരവ് ആദ്യ ഗെയിം വിജയിച്ച ശേഷം അടുത്ത മൂന്നു ഗെയിമുകള്‍ തോല്‍ക്കുകയായിരുന്നു. ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷം ശ്രദ്ധേയമായ തിരിച്ചുവരവാണ് ദീപിക നടത്തിയത്. ദീപികയുടെ അമ്മ സൂസന് തിരുവല്ലയ്ക്കടുത്ത് നിരണം സ്വദേശിയാണ്.
മാലദ്വീപ് നീന്തല്‍ ടീമില്‍ എട്ടുപേരുണ്ട്.പക്ഷേ, നാട്ടില്‍ ആകെയുള്ളത് 25 മീറ്റര്‍ നീന്തല്‍ കുളമാണ്. അതു കൊണ്ടു മത്സരത്തിനു തയാറെടുക്കാന്‍ താരങ്ങള്‍ എപ്പോഴും വിദേശത്ത് പോകുന്നു. ആയിരത്തിലധികം ദ്വീപുകള്‍ ഉള്ള മാലദ്വീപില്‍ നീന്തല്‍ അറിയാത്തവരായി ആരും കാണില്ലെന്നാണ് ഏഷ്യന്‍ ഗെയിംസിനെത്തിയ നീന്തല്‍ താരം മുബാല് അസം ഇബ്രാഹിം കരുതുന്നത്. താമസിയാതെ നാട്ടില്‍ 50 മീറ്റര്‍ നീന്തല്‍ കുളം നിര്‍മിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം വച്ചു പുലര്‍ത്തുന്നു.
കസഖ്സ്ഥാന്‍ ഫെന്‍സിങ് താരം, മുപ്പതുകാരി യുലയാന പിസ്റ്റ്റ്റ്സോവ മത്സരം കഴിഞ്ഞാലുടന്‍ ഗാലറിയില്‍ നോക്കും. ആളെ കണ്ടെത്താന്‍ അല്പ സമയമെടുക്കും. ഒരു വയസുള്ള പുത്രിയെയാണ് യുലയാന തിരയുന്നത്. ഭര്‍ത്താവ് ടീമിന്റെ പരിശീലകനാണ്. അദ്ദേഹം തിരക്കിലാണ്. അതുകൊണ്ട് യുലയാന പരിശീലിക്കുമ്പോഴും മത്സരിക്കുമ്പോഴും ടീമിലെ മറ്റു കളിക്കാരാണ് കുട്ടിയെ നോക്കുന്നത്. കുട്ടിയെ വയോധികരായ മാതാപിതാക്കളെ എല്പിക്കാന് കഴിയാത്തതുകൊണ്ടാണ് കൂടെ കൊണ്ടുവരുന്നത്. യുലയാന തുടക്കത്തില്‍ മോഡേണ്‍ പെന്റത്ലന് താരമായിരുന്നു.പതിനേഴാം വയസ്സിലാണ് വാള്പ്പയറ്റിലേക്ക് തിരിഞ്ഞത്.
ചൈനക്കാര്‍ ഏഷ്യന്‍ ഗെയിംസ് സംഘടിപ്പിക്കുന്നതിന് ഓരോ കാര്യങ്ങളിലും എത്രമാത്രം ശ്രദ്ധ ചെലുത്തി എന്നതിന്റെ ഉദാഹരണമായി, അവരുടെ ടെലിഫോണ്‍ വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് ഇവിടെ പത്രങ്ങളില്‍ വന്ന വാര്‍ത്ത. ഗൂഗിള്‍ പേ പോ
ലെ ചൈനയിലെങ്ങും ആലി പേ ആണ് ഉപയോഗിക്കുന്നത്. പക്ഷേ, ചൈനയിലെ സിം ഉപയോഗിച്ചാലേ ആലി പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ. ഇതിനെന്തു മാര്‍ഗമെന്ന് പല തവണ ചര്‍ച്ച ചെയ്തത്രെ. ഒടുവില്‍ ഒരാഴ്ച, രണ്ടാഴ്ച, ഒരു മാസം ക്രമത്തില്‍ ചൈനീസ് സിം വാടകയ്ക്ക് നല്കാന് തീരുമാനിച്ചു.
എല്ലായിടത്തും അന്നാട്ടിലെ സിം ലഭ്യമാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് വേളയില്‍, അവിടെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ അവരുടെ സിം എടുക്കാന്‍ സൗകര്യമുണ്ടായിരുന്നു. ചിലയിടത്ത് സിം സൗജന്യമാണ്. പക്ഷേ, ഇതു ചൈനയാണ്. നിയന്ത്രണങ്ങള്‍ ഏറെ. അതാണ് സംഘാടകര്‍ക്ക് ഏറെ തല പുകയ്ക്കേണ്ടിവന്നത്.
സ്വര്‍ണം നേടിയ ശേഷം കളിക്കുപയോഗിച്ച പന്തില്‍ ദീപിക (ഇടത്ത്) കൈയൊപ്പിട്ടു നല്കിയപ്പോള്
പ്രതികരിക്കാൻ ഇവിടെ എഴുതുക: