എ.പി. അബ്ദുള്ള കുട്ടി
(ബിജെപി ദേശീയ വൈസ് പ്രസിഡന്റ്)
നിസ്വാര്‍ത്ഥരായ എത്രയോ ബിജെപി പാര്‍ട്ടി ബന്ധുക്കള്‍ ചോദിക്കുന്നുണ്ട് നമ്മള് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടും എന്താണ് ജയിക്കാത്തതെന്ന്. ഇതിന്റെ അടിസ്ഥാന കാരണം കേരളത്തിലെ 90 ശതമാനം മാധ്യമങ്ങളും ബിജെപി-സംഘ പരിവാര്‍ വിരുദ്ധമാണെന്നതാണ്. 18 ദിനപത്രങ്ങള്‍ സംസ്ഥാനത്തുണ്ട്. കൂടാതെ സായാഹ്ന പത്രങ്ങളും ചാനലുകളും നൂറുകണക്കിന് ഓണ്‍ലൈന്‍ മാധ്യമങ്ങളുമുണ്ട്. ബഹുഭൂരിപക്ഷവും ബിജെപി വിരുദ്ധ പ്രചണ്ഡ പ്രചരണം നടത്തുന്നവയാണ്. ഇതിനെ പ്രതിരോധിക്കാനുളള ഒരേയൊരു മാര്‍ഗ്ഗം ദേശീയതയോടൊപ്പം നില്ക്കുന്ന പാര്‍ട്ടി ജിഹ്വയായ ജന്മഭൂമിയെ ശക്തിപ്പെടുത്തുക എന്നതാണ്.
ജന്മഭൂമി ദേശസ്നേഹ പ്രചോദിതമായ തത്വത്തില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിക്കുന്ന മാധ്യമമാണ്. ബിജെപി യുടെ കാര്യകര്‍ത്താവെന്ന നിലയില്‍ വാര്‍ഷിക വരിസംഖ്യാ പദ്ധതിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയുടെ ചുമതല വഹിക്കുകയാണ്. പ്രചാരണവുമായി പോയിടത്തെല്ലാം വളരെ താല്‍പ്പര്യ പൂര്‍വ്വം ആളുകള്‍ ജന്മഭൂമി വരിക്കാരനാവാന്‍ മുന്നോട്ടു വരുന്ന സ്ഥിതിയാണ്. യഥാര്‍ത്ഥ്യത്തിന്റെയും സത്യത്തിന്റെയും പക്ഷത്ത് നിന്ന് ആരോടും പ്രീണനമില്ലാത്ത, എല്ലാവരേയും ഒരു പോലെ കാണുന്ന ഏകാത്മ മാനവ കാഴ്ച്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന പത്രം നാടിന്റെ സമകാലീന സാഹചര്യത്തില്‍ അനിവാര്യം തന്നെ. അതിനാല്‍ത്തന്നെയാണ് ചരിത്രത്തിലാദ്യമായി ബിജെപി സംഘടനാ ശക്തി മുഴുവന്‍ ഉപയോഗിച്ച് ജന്മഭൂമിയുടെ മുന്നേറ്റത്തിനായി ഇറങ്ങിയിരിക്കുന്നത്. ഇതു വലിയ ചലനം ഉണ്ടാക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: