ന്യൂദല്‍ഹി: ന്യൂദല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) മൊഡ്യൂള്‍ കേസില്‍ ഒക്ടോബര്‍ രണ്ടിന് അറസ്റ്റു ചെയ്ത മൂന്നു ഭീകരര്‍ ദല്‍ഹി കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ്. പിടിയിലായവരില്‍ ഒരാളായ പിഎച്ച്ഡി വിദ്യാര്‍ത്ഥി അര്‍ഷാദിന് ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സിഎഎ-എന്‍ആര്‍സി പ്രതിഷേധത്തിനിടെ ദല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഗൂഢാലോചനയില്‍ ഇയ്യാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. സിഎഎ-എന്‍ആര്‍സി പ്രതിഷേധത്തിനിടെയാണ് അര്‍ഷാദ് ‘തേരാ മേരാ റിഷ്താ ക്യാ ഹേ, ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന മുദ്രാവാക്യം വിളിച്ചുവെന്നും വൃത്തങ്ങള്‍ അറിയിച്ചു.
2020ലെ ദല്‍ഹി കലാപവുമായി പ്രതിക്ക് ബന്ധമുണ്ട്, കൂടാതെ ഷഹീന് ബാഗ് പ്രതിഷേധത്തിലും അര്‍ഷാദ് പ്രധാന പങ്ക് വഹിച്ചതിന്. പുണെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് മൂന്ന് ലക്ഷം രൂപ തലയ്ക്ക് വിലയുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) മോസ്റ്റ് വാണ്ടഡ് ഭീകരന് ഷാനവാസിന് ദല്‍ഹിയില്‍ അഭയം നല്‍കിയത് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ അര്‍ഷാദാണ്. അര്‍ഷാദിനെ ചോദ്യം ചെയ്തതിന് ശേഷമാണ് ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ പ്രതിയായ ഷാനവാസില്‍ എത്തിയത്. രാജ്യത്ത് ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഒക്ടോബര്‍ രണ്ടിന് മൂവരേയും പൂനെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് പ്രതികളും ഐഎസ്ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും രാജ്യത്ത് തീവ്രവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായും വൃത്തങ്ങള്‍ അറിയിച്ചു. ദല്‍ഹി ജാമിയ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ അര്‍ഷാദെന്ന് സ്പെഷ്യല്‍ സെല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: