ന്യൂദല്‍ഹി: ദേശീയ മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മഞ്ഞള്‍ കര്‍ഷകരെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ തീരുമാനമാണിത്. മഞ്ഞളിന്റെ ഉപഭോഗവും അവബോധവും വര്‍ധിപ്പിക്കുന്നതിനും കയറ്റുമതി രംഗത്തും വന്‍ കുതിച്ചുചാട്ടത്തിനും ഇതു കാരണമാകും.
പുതിയ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത അറിവുകള്‍ വികസിപ്പിച്ച് മൂല്യവര്‍ധിത മഞ്ഞള്‍ ഉല്പന്നങ്ങള് നിര്‍മിക്കുക, അന്താരാഷ്ട്രതലത്തില്‍ പുതിയ വിപണികള്‍ വികസിപ്പിക്കുക തുടങ്ങിയവക്കും ബോര്‍ഡ് കൂടുതല്‍ ഊര്‍ജ്ജം പകരും. മഞ്ഞള്‍ കയറ്റുമതി നിലവിലെ 1,600 കോടി രൂപയില്‍ നിന്ന് 8,400 കോടി രൂപയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭാരതത്തില്‍ നിന്നുള്ള മഞ്ഞള്‍ കയറ്റുമതി 2030 ആവുന്നതോടെ ഒരു ബില്യണ്‍ അമേരിക്ക ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷ.
തെലങ്കാനയില്‍ കേന്ദ്ര ട്രൈബല്‍ യൂണിവേഴ്സിറ്റി
തെലങ്കാനയില്‍ കേന്ദ്ര ട്രൈബല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 2009ലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ആക്ട് ഭേദഗതി ചെയ്യും. 889.07 കോടി രൂപയാണ് ട്രൈബല്‍ യൂണിവേഴ്സിറ്റി യാഥാര്‍ത്ഥ്യമാകാന്‍ ചെലവ് പ്രതീക്ഷിക്കുന്നത്. ഗോത്ര ദേവതകളായ സമ്മക്ക, സാരക്ക എന്നിവരുടെ പേരിലാകും ഈ യൂണിവേഴ്സിറ്റി അറിയപ്പെടുക.
കൃഷ്ണ ജല തര്‍ക്ക ട്രിബ്യൂണല്‍-കക നും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ തമ്മിലുള്ള കൃഷ്ണ നദീജല തര്‍ക്കങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി 1956 ലെ അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക നിയമത്തിന് കീഴില്‍ രൂപീകരിച്ച കൃഷ്ണ ജല തര്‍ക്ക ട്രിബ്യൂണലിന്റെ റഫറന്‍സ് നിബന്ധനകള്‍ക്ക് യോഗം അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: