ഹാങ്ഷു : ഏഷ്യന്‍ ഗെയിംസ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണവും വെളളിയും. പുരുഷന്മാരുടെ 4*400 റിലേയിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്.
റിലേ ടീമില്‍ മൂന്നും മലയാളികളാണ്. മൊഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ വാരിയതൊടി എന്നിവരാണ് ടീമിലെ മലയാളികള്‍. ഇവര്‍ക്ക് പുറമെ തമിഴ്നാട്ടുകാരന് രാജേഷ് രമേഷും ടീമിലുണ്ട്.
വനിതകളുടെ 4* 400 മീറ്റര്‍ റിലേയിലാണ് ഇന്ത്യയുടെ വെളളി നേട്ടം. വിദ്യ രാമരാജ്, ഐശ്വര്യ കൈലാഷ് മിശ്ര, പ്രചി, ശുഭ വെങ്കടേശന് എന്നിവരുള്‍പ്പെട്ട ടീമാണ് നേട്ടം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: