തിരുവനന്തപുരം: നിയമന കൈക്കൂലി കേസില്‍ മാധ്യമപ്രവര്‍ത്തകനെ കേസില്‍ കുരുക്കാന്‍ കൈരളി ചാനലിന്റെ ശ്രമം.
മാധ്യമ ഗൂഢാലോചന ചുമത്തി റിപോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകനായ അഷ്കര്‍ അലിക്കെതിരെയാണ് ‘കൈരളി’യും സിപിഎം സമൂഹമാധ്യമങ്ങളും വ്യാജപ്രചരണം അഴിച്ചു വിടുന്നത്. ഈ ആരോപണങ്ങളെ തള്ളി പോലീസ് മേധാവിയുടെ വിശദീകരണം റിപോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരായ നിയമന കൈക്കൂലി കേസില്‍ മാധ്യമ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദം പൊലീസ് തള്ളി. ഇതോടെ സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന കൈരളി ടിവിയുടെ വ്യാജപ്രചാരണം പൊളിഞ്ഞെന്ന് റിപോര്‍ട്ടര്‍ ടിവി നേരത്തെ പുറത്തുവിട്ടിരുന്നു.
വാര്‍ത്ത പുറത്തുകൊണ്ടുവന്ന റിപോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്ത്തകന് അഷ്കര്‍ അലിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതി അഡ്വ ലെനിന് ആരോപിച്ചിരുന്നു. ഒളിവിലിരുന്ന് പ്രതികരിക്കുന്ന അഡ്വ.ലെനിന്റെ വാദങ്ങള്‍ക്കാണ് കൈരളി ടിവിയും ഇടതുസമൂഹമാധ്യമങ്ങളും പ്രാധാന്യം നല്‍കിയതെന്ന് റിപ്പോര്‍ട്ടര്‍ ടിവി ആരോപിച്ചു.
ലെനിന്റെ ആരോപണം തെറ്റാണെന്നും മാധ്യമ പ്രവര്ത്തകന് ഗൂഢാലോചനയില്‍ പങ്കില്ലെന്നുമാണ് ഇപ്പോള്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിരിക്കുന്നത്. വ്യാജപ്രചാരണം അന്വേഷണം വഴി തിരിച്ച് വിടാനുള്ള ശ്രമമാണെന്നും പൊലീസ് അറിയിച്ചെന്ന് റിപ്പോര്‍ട്ടര്‍ ടിവി പ്രതികരിച്ചു.
ഈ വാര്‍ത്ത ഓണ്‍ലൈനില്‍ മാധ്യമങ്ങളില്‍ വന്നതിന്ശേഷവും കൈരളി ചാനല്‍ റിപ്പോര്‍ട്ടറിനെതിരെ മാധ്യമ ഗൂഢാലോചന വാര്‍ത്ത ശരിയാണെന്ന് വരുത്തിതീര്‍ക്കും വിധം വീണ്ടും പ്രചരിപ്പിക്കുകയായിരുന്നു. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കൈരളിക്കെതിരെ കേസ് നല്‍കുമെന്ന് മീറ്റ് ദി എഡിറ്റേര്‍സ് ചര്‍ച്ചാ പരിപാടിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: