ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്ക്. നിക്ഷേപവും ആഭ്യന്തരരംഗത്തെ ആവശ്യകതയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് കരുത്തുപകരുമെന്നാണ് ലോകബാങ്കിന്റെ പ്രതീക്ഷ. വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക പരിസ്ഥിതിയുടെ പശ്ചാത്തലത്തിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുകയാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുകയാണ്. ഈ പശ്ചാത്തലത്തിലും ഇന്ത്യ പിടിച്ചുനില്‍ക്കുന്നത് തുടരുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കരുത്ത് പ്രകടിപ്പിക്കുന്ന ഇന്ത്യ, നടപ്പു സാമ്പത്തിക വര്‍ഷം 6.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. ദക്ഷിണേഷ്യന്‍ മേഖലയുടെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ 2023-24ല്‍ വളര്‍ച്ച 6.3 ശതമാനമായി തുടരുമെന്ന് ലോകബാങ്കിന്റെ ഇന്ത്യ വികസന അപ്‌ഡേറ്റില്‍ പറയുന്നു. നിക്ഷേപത്തിന്റെയും ആഭ്യന്തര ഡിമാന്‍ഡിന്റെയും സഹായത്തോടെയാകും നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേട്ടം കൊയ്യുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് പണപ്പെരുപ്പം കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ സംബന്ധിിച്ചും റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. ഭക്ഷ്യവില സാധാരണ നിലയിലാക്കാനും പ്രധാന ചരക്കുകളുടെ വിതരണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സഹായിച്ചതായും രാജ്യത്ത് പണപ്പെരുപ്പം ഇനിയും കുറയ്‌ക്കാന്‍ ഇത് സഹായകരമാകുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: