Categories: Kerala

ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയെന്ന് സൂചന

മുഹമ്മദ് ഷാനവാസിനൊപ്പം മറ്റു മൂന്നു പേരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

Published by

തിരുവനന്തപുരം: ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയെന്ന് സൂചന. ഇതിന്റെ ചിത്രങ്ങള്‍ പൊലീസ് സ്‌പെഷ്യല്‍ സെല്‍ കണ്ടെടുത്തു.

വനമേഖലയിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.ഇതിന്റെ ചിത്രങ്ങള്‍ കണ്ടുകിട്ടിയെന്ന് സ്പെഷല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു.

വനമേഖലയില്‍ പരിശീലനം നടത്തിയതായും പൊലീസ് പറയുന്നു. ഗ്യാസ് സിലിണ്ടര്‍, പ്രഷര്‍ കുക്കര്‍ , ഐ ഇ ഡി എന്നിവ ഉപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലിച്ചതായും വിവരമുണ്ട്.

പൂനെ ഐഎസ് കേസിലാണ് ദല്‍ഹിയില്‍ നിന്നും മുഹമ്മദ് ഷാനവാസിനെ പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.

നേരത്തെ മറ്റൊരു കേസില്‍ ഇയാളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് ദല്‍ഹിയില്‍ താമസിക്കുകയായിരുന്നു.

മുഹമ്മദ് ഷാനവാസിനൊപ്പം മറ്റു മൂന്നു പേരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക