ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് പിന്നാലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും പാസ്വേഡ് പങ്കിട്ട് വിഡിയോ സ്ട്രീമിങ് സേവനം ആസ്വദിക്കുന്ന രീതി അവസാനിപ്പിക്കാന്‍ നീക്കം.
അക്കൗണ്ടുകള്‍ പങ്കിടുന്ന രീതിക്കെതിരെ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് മെയിലിലൂടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കനേഡിയന്‍ സബ്സ്ക്രൈബര്‍ കരാറിലെ ‘അക്കൗണ്ട് പങ്കിടല്‍’ എന്ന പേരില്‍ പുതിയതായി അപ്ഡേറ്റ് ചെയ്ത വിഭാഗത്തില്‍, ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്ന് കമ്പനി പറയുന്നുണ്ട്. നവംബര്‍ ഒന്നാം തീയ്യതി മുതലായിരിക്കും ഈ മാറ്റങ്ങള്‍.
പാസ്സ്വേര്‍ഡ് ക്രാക്കിങ് പോളിസിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും കമ്പനി നല്‍കിയിട്ടില്ലെങ്കിലും, പാസ്സ്വേര്‍ഡ് ഷെയറിങ്ങില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്നാണ് മെയിലിലൂടെ നല്കുന്ന സൂചന. ‘നിങ്ങളുടെ അക്കൗണ്ട് പങ്കിടുന്നതിനും ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നിങ്ങളുടെ വീടിന് പുറത്ത് പങ്കിടുന്നതിനും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയാണ്,’ ദി വെര്‍ജ് പങ്കിട്ട ഇമെയിലില്‍ ഇങ്ങനെ പറയുന്നു. ‘നിങ്ങളുടെ സബ്സ്ക്രിപ്ഷന് നിങ്ങളുടെ വീടിന് പുറത്ത് പങ്കിടാന്‍ പാടില്ല,’ ഡിസ്നിയുടെ ഹെല്‍പ്പ് സെന്ററില്‍ അപ്ഡേറ്റ് ചെയ്തിട്ടുമുണ്ട്.
കനേഡിയന്‍ സബ്സ്ക്രൈബര്‍ എഗ്രിമെന്റില്‍ ‘അക്കൗണ്ട് ഷെയറിങ്’ എന്ന ഓപ്ഷന് പുതുതായി ചേര്‍ത്തിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. പോളിസിയില്‍ എന്തെങ്കിലും ലംഘനമുണ്ടായാല്‍ അക്കൗണ്ട് സസ്പെന്‍ഡ് അല്ലെങ്കില്‍ ക്യാന്‍സല്‍ ചെയ്യും. കാനഡയില്‍ ഈ മാറ്റങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും കമ്പനി പുതിയ പോളിസി ഉടന്‍ പുറത്തിറക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: