ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ പങ്കെടുക്കുന്ന നവകേരള സദസ് ഡിസംബര്‍ 14,15,16 തീയതികളില്‍ വിവിധ മണ്ഡലങ്ങളിലായി ജില്ലയില്‍ നടക്കും. ഇതിനു മുന്നോടിയി മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മന്ത്രി പി. പ്രസാദ് ഓണ്‍ലൈനിലും, മന്ത്രി സജി ചെറിയാന് നേരിട്ടും യോഗത്തിനു നേതൃത്വം നല്കി. നിയോജക മണ്ഡലങ്ങളില്‍ അതാത് എംഎല്എമാര്ക്കായിരിക്കും നടത്തിപ്പ് ചുമതല.
പ്രതിപക്ഷം ബഹിഷ്ക്കരിക്കുന്ന സാഹചര്യത്തില്‍ ഹരിപ്പാടിന്റെ ചുമതല എ. എം. ആരീഫ് എംപിക്ക് നല്‍കിയെന്നാണ് ഭാഷ്യം. ശ്രദ്ധേയമായത് കുട്ടനാടിന്റെ ചുമതല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരിക്ക് നല്‍കിയതാണ്. ഇടതുപക്ഷ എംഎല്‍എ തോമസ് കെ. തോമസാണ് കുട്ടനാടിനെ പ്രതിനിധീകരിക്കുന്നത്. എന്നിട്ടും സിപിഎം നേതാവിന് മണ്ഡലത്തിന്റെ ചുമതല നല്‍കിയത് ചര്‍ച്ചയായി. എന്‍സിപിയില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് തോമസ് കെ. തോമസിനെ ഒഴിവാക്കാന്‍ കാരണമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: