Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ഏഷ്യന്‍ ഗെയിംസ്: ട്രാക്കില്‍ മെഡല്‍ വാരി ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 02:10 am IST
in Athletics

ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ മെഡല്‍ വാരി ഭാരതം. ഇന്നലെ രണ്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന വെങ്കലവുമടക്കം 9 മെഡലുകളാണ് ഭാരതത്തിന്റെ അഭിമാന താരങ്ങള്‍ സ്വന്തമാക്കിയത്. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലും ഷോട്ട്പുട്ടിലുമാണ് സ്വര്‍ണം.

പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റിക്കാഡോടെയും ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങുമാണ് സ്വര്‍ണം നേടി.
എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാശ് സബ്ലെ റിക്കാഡോടെ പൊന്നണിഞ്ഞത്. 2018ലെ ജക്കാര്‍ത്ത ഗെയിംസില്‍ ഇറാന്റെ ഹൊസൈന്‍ കെയ്ഹാനി സ്ഥാപിച്ച 8 മിനിറ്റ് 22.79 സെക്കന്‍ഡിന്റെ റിക്കാഡാണ് ഇന്നലെ ഭാരതത്തിന്റെ അഭിമാന താരം മഹാരാഷ്‌ട്ര സ്വദേശി അവിനാശ് തിരുത്തിയത്. കഴിഞ്ഞ കോമണ്‍വെല്‍്ത്ത് ഗെയിംസിലും 2019ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയിട്ടുണ്ട് 29കാരനായ അവിനാശ് സാബ്ലെ. വെള്ളിയും വെങ്കലവും ജപ്പാന്‍ താരങ്ങള്‍ക്കാണ്.

ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. 20.36 മീറ്റര്‍ കണ്ടെത്തിയാണ് താരം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും തജീന്ദര്‍പാല്‍ സിങ് സ്വര്‍ണം നേടിയിരുന്നു. തുടര്‍ച്ചയായ രണ്ട് ഏഷ്യന്‍ ഗെയിംസില്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടുന്ന നാലാമത്തെ ഭാരതീയനാണ് തജീന്ദര്‍പാല്‍. കൂടാതെ ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 28കാരനായ ഈ പഞ്ചാബി താരം സ്വര്‍ണം നേടിയിട്ടുണ്ട്. സൗദി അറേബ്യയുടെ മുഹമ്മദ് ഡൗഡ 20.18 മീറ്റര്‍ എറിഞ്ഞ് വെള്ളിയും ചൈനയുടെ യാങ് ല്യു 19.97 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി. അതേസമയം ഈയിനത്തില്‍ മത്സരിച്ച മറ്റൊരു ഭാരത താരമായ സാഹിബ് സിങ് 18.62 മീറ്റര്‍ എറിഞ്ഞ് എട്ടാം സ്ഥാനത്താണ് എത്തിയത്.

പുരുഷ വിഭാഗം ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കര്‍ വെള്ളി സ്വന്തമാക്കി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളിമെഡല്‍ നേട്ടം. നാലാം ശ്രമത്തിലാണ് വെള്ളി മെഡല്‍ നേട്ടത്തിലേക്ക് നയിച്ച 8.19 ദൂരം താണ്ടിയത്. ചൈനയുടെ വാങ് ജിയാനന്‍ 8.22 മീറ്റര്‍ ചാടി സ്വര്‍ണവും അവരുടെ തന്നെ ഷി യുഹാവോ 8.10 മീറ്റര്‍ ചാടി വെങ്കലവും നേടി.

പുരുഷന്മാരുടെ 1500 മീറ്ററില്‍ വെള്ളിയും വെങ്കലവും ഭാരതത്തിന് സ്വന്തം. 3:38.94 മിനിറ്റില്‍ ഫിനിഷ് ചെയ്ത ഉത്തര്‍പ്രദേശിന്റെ അജയ്‌കുമാര്‍ സരോജ് വെള്ളിയും 3:39.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മലയാളി താരവും നിലവിലെ സ്വര്‍ണ ജേതാവുമായ ജിന്‍സണ്‍ ജോണ്‍സണ്‍ വെങ്കലവും നേടി. ഖത്തറിന്റെ മുഹമ്മദ് അല്‍ ഗാമി 3:38.36 സെക്കന്‍ഡില്‍ സ്വര്‍ണം നേടി.

വനിതകളുടെ 1500 മീറ്ററിലാണ് ഹാര്‍മിലന്‍ ബെയ്ന്‍സ് വെള്ളി നേടിയത്. 4:12.74 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ഹാര്‍മിലന്റെ നേട്ടം. ബഹ്റിന്റെ വിന്‍ഫ്രെഡ് യാവി 4:11.65 മിനിറ്റില്‍ സ്വര്‍ണവും അവരുടെ തന്നെ മാര്‍ത യോത 4:15.97 മിനിറ്റില്‍ വെങ്കലവും നേടി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 12.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഭാരതത്തിന്റെ ജ്യോതി യരാജി വെള്ളി സ്വന്തമാക്കിയത്. 12.74 സെക്കന്‍ഡില്‍ ചൈനയുടെ ലിന്‍ യുവേ സ്വര്‍ണവും ജപ്പാന്റെ യുമി തനാക വെങ്കലവും നേടി. ഡിസ്‌കസ് ത്രോയില്‍ സീമ പുനിയ 58.62 മീറ്റര്‍ എറിഞ്ഞ് ഭാരതത്തിനായി വെങ്കലം നേടിയപ്പോള്‍ ഹെപ്റ്റാത്തലണില്‍ 5712 പോയിന്റുമായി നന്ദിനി അഗസാരയും വെങ്കലം കരസ്ഥമാക്കി. ഡിസ്‌കസില്‍ ഗെയിംസ് റിക്കാര്‍ഡോടെ ചൈനയുടെ ഫെങ് ബിന്‍ സ്വര്‍ണം നേടി. വെള്ളിയും ചൈനക്കാണ്.

Tags: BharatHangzhou Asian GamesAtheletics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

Travel

മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ബക്സറിലെ ചൗസ ഗഢിൽ കാണാം ! ഭാരത് എന്ന പേരിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്താൻ കഴിയും

India

ഭാരതം ലോക ക്ഷേമം ആഗ്രഹിക്കുന്നു: സര്‍സംഘചാലക്

India

രാജ്യം ഒറ്റക്കെട്ടായിരിക്കുക, രാഷ്‌ട്രാത്മാവിനെ ഹൃദയത്തില്‍ സ്വീകരിക്കുക: സുനില്‍ ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.