ഇസ്ലാമാബാദ് : ഉംറ തീർത്ഥാടകരുടെ വേഷത്തില്‍ സൗദിയിലേക്ക് ഭിക്ഷയാചിക്കാന്‍ ഒരുമ്പെട്ട് ഇറങ്ങിയ 16 പാകിസ്താൻ സ്വദേശികളെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും കണ്ടെത്തി ഇറക്കിവിട്ടു. പാകിസ്ഥാനിലെ മുൾട്ടാൻ വിമാനത്താവളത്തിലാണ് സംഭവം.
ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭിക്ഷാടനക്കാരെക്കൊണ്ട് തോറ്റിരിക്കുകയാണ്. 90 ശതമാനം ഭിക്ഷക്കാരും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. ഇനി ഭിക്ഷക്കാരെ ദയവ് ചെയ്ത് ഇങ്ങോട്ട് അയയ്‌ക്കരുതെന്ന് സൗദി പാകിസ്ഥാനോട് അപേക്ഷിച്ചിരുന്നു. സൗദി അറേബ്യ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ ഹജ് തീർഥാടനത്തിനായി അനുവദിച്ച വിസകൾ മുതലെടുക്കുന്നവരാണ് യാചകരിൽ ഭൂരിഭാഗവും.
സൗദി വിമാനത്തില്‍ നിന്നും ഒരു കുട്ടിയും 11 സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടുന്ന സംഘത്തെയാണ് ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പാകിസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ) വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത് .
ഭിക്ഷാടനത്തിനായി വിദേശത്തേക്ക് പോകുകയാണെന്ന് സമ്മതിച്ച യാത്രക്കാരെ എഫ്‌ഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. യാത്രാ ഏജന്‍റുമാരാണ് ഭിക്ഷാടനത്തിനായി ആളുകളെ വിമാനത്തില്‍ സൗദിയിലേക്ക് കയറ്റി വിടുന്നത്. ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പാതിയോളം ടിക്കറ്റും വിസയും ഏര്‍പ്പാടാക്കിത്തരുന്ന ഏജന്‍റുമാർക്കാണ് നല്‍കുന്നത്. .ഇത് ഏജന്‍റുമാരെ സംബന്ധിച്ചിടത്തോളം വലിയ വരുമാനമാര്‍ഗ്ഗമാണ്.
ഉംറ വിസയുടെ കാലാവധി കഴിഞ്ഞതോടെ സൗദിയിൽ നിന്ന് പാകിസ്താനിലേയ്‌ക്ക് മടങ്ങി വന്നവരാണ് ഇവരിൽ ചിലർ . കൂടുതൽ ചോദ്യം ചെയ്യലിനും നിയമ നടപടികൾക്കുമായി ഈ യാത്രക്കാരെ എഫ്‌ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: