ചിന്ന ദളപതി വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങളുണ്ട്. ഇതിന് നിലമൊരുക്കുന്നുവെന്ന തോന്നല്‍ താരത്തിന്റെ ചില പരിപാടികളിലൂടെ ഉണ്ടായിട്ടുമുണ്ട്.
ഇതിനിടയാണ് വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് കാട്ടിയുളള ആരാധക കൂട്ടായ്മയുടെ പോസ്റ്റര്‍ മധുരയില്‍ പ്രത്യക്ഷപ്പെട്ടത്.ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നെഹ്റു സ്റ്റേഡിയത്തില്‍ കയറുന്നതില്‍ നിന്ന് തടയാനാകും എന്നാല്‍ മുഖ്യമന്ത്രി ആകുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നാണ് പോസ്റ്ററില്‍ പറയുന്നത്.
ലിയോ ഓഡിയോ റിലീസ് ഒഴിവാക്കിയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് പലവിധ ചര്‍ച്ചകളാണ് നടക്കുന്നത്.തമിഴ്നാട്ടിലെ ഭരണകക്ഷി ഡിഎംകെ ലിയോയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പ്രചാരണമുണ്ട്.
തമിഴകത്തെ ഒന്നാംകിട സിനിമ വിതരണ കമ്പനി റെഡ് ജയന്റ് മൂവിസാണ്.സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനാണ് ഇതിന്റെ ഉടമ.തമിഴ് നാട്ടിലെ പല തിയേറ്ററുകളിലും ഏത് ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് റെഡ് ജയന്റാണ് എന്നതാണ് നിലവിലെ സ്ഥിതി.
വിജയിയുടെ കഴിഞ്ഞ ചിത്രം വാരിസ് പോലെ ലിയോയിലും റെഡ് ജയന്റിന് വിതരണാവകാശം ഇല്ല.ലിയോയുടെ ചെന്നൈ നഗരത്തിലെ വിതരണാവകാശത്തിന് വേണ്ടി റെഡ് ജയന്റ് നീക്കങ്ങള്‍ നടത്തുന്നു എന്നാണ് അഭ്യൂഹങ്ങള്‍ ഉളളത്. ഈ സാഹചര്യത്തില്‍ റെഡ് ജയന്റില്‍ നിന്നും പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന വിവരം ലഭിച്ചതിനാല്‍ ലിയോയുടെ ഓാഡിയോ ലോഞ്ച് നിര്‍മ്മാതാക്കളായ സെവന്ത് സ്ക്രീന്‍ ഒഴിവാക്കിയെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: