നാല് വര്‍ഷം മുമ്പ് ക്രിക്കറ്റിന്റെ മെക്ക ലോര്‍ഡ്സില്‍ നിര്‍ത്തിയത് അഹമ്മദാബാദില്‍ തുടങ്ങുമ്പോള്‍ 2019 ജൂലൈ 14ന് ലണ്ടനിലെ വിഖ്യാതമായ ലോര്‍ഡ്സ് മൈതാനത്ത് പിറന്ന ചരിത്ര നിമിഷങ്ങളിലേക്കൊരു എത്തിനോട്ടം. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി നിശ്ചത ഓവര്‍ മത്സരം സമനിലയില്‍ കലാശിച്ചു. ന്യൂസിലാന്‍ഡ് നേടിയ 241 റണ്‍സിനെതിരെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയതും 241. അവിടെ നിന്നും രണ്ടാം ചരിത്രം പിറന്നു.
ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ സൂപ്പര്‍ ഓവര്‍. ആദ്യം ബാറ്റ് ചെയ്തത് ഇംഗ്ലണ്ട്. 15 റണ്‍സെടുത്തു. മറികടക്കാനിറങ്ങിയ ന്യൂസിലാന്‍ഡ് 15 റണ്‍സില്‍ അവസാനിച്ചു. വീണ്ടും സമാസമം. സൂപ്പര്‍ ഓവര്‍ സമനിലയിലായ ലോകകപ്പിലെയും ലോക ക്രിക്കറ്റിലെയും ചരിത്രത്തിലെ ആദ്യ ഏകദിനം. മത്സരത്തില്‍ ഏറ്റവും അധികം ബൗണ്ടറികള്‍ കുറിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ ജേതാക്കളായി നിര്‍ണയിച്ചു. 26 തവണയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ലോകകപ്പ് ഫൈനലില്‍ പന്ത് അതിര്‍ത്തി കടത്തിയത്. ന്യൂസിലാന്‍ഡിന് 17 തവണയേ ബൗണ്ടറി നേടാന്‍ സാധിച്ചുള്ളൂ. നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകജേതാക്കള്‍ നിര്‍ണയിക്കപ്പെടുന്ന ചരിത്ര ഫൈനലായി 12-ാം ലോകകപ്പ് മാറുമ്പോള്‍ ക്രിക്കറ്റ് പിറവികൊണ്ട ദേശക്കാര്‍ ആദ്യമായി ലോകകിരീടത്തില്‍ മുത്തമിട്ട മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനും വിഖ്യാതമായ ലോര്‍ഡ്സ് സാക്ഷിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: