ഭോപാല്‍: രാജ്യത്തെ കൊള്ളയടിക്കുകയും വിഭജിക്കുകയും ഭാരതീയരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുകയുമാണ് ബ്രിട്ടീഷുകാര്‍ ചെയ്തതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍ പറഞ്ഞു. ഭാരതീയ ചിന്താധാരയിലൂടെയല്ലാതെ ജനങ്ങളില്‍ ആത്മവിശ്വാസം ഉണരുകയില്ല.
നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതും കുടുംബ വ്യവസ്ഥിതിയാണ്. ഭാരതീയ സംസ്കൃതിയുടെ ആദ്യ പാഠശാലയാണ് കുടുംബമെന്ന് അദ്ദേഹം പറഞ്ഞു. അര്‍ച്ചന പ്രകാശന് ട്രസ്റ്റ് സംഘടിപ്പിച്ച ഭാരതീയ കുടുംബ വ്യവസ്ഥിതിയും നിലവിലെ വെല്ലുവിളികളും’ എന്ന പ്രഭാഷണസദസില് സംസാരിക്കുകയായിരുന്നു രാംലാല്‍.
സമാജത്തെ ഒരുമിച്ച് നീങ്ങാന്‍ പഠിപ്പിക്കുന്നത് കുടുംബമാണ്. എന്നാല്‍ അത് പുരോഗതിക്ക് തടസ്സമാണെന്നാണ് ചിന്തയില്‍ അടിമത്തം ബാധിച്ചവരുടെ പ്രചരണം. കുടുംബം തടസ്സമല്ല, ഒരു സഹായിയാണ്. കുടുംബങ്ങള്‍ നിയമങ്ങളല്ല, സ്വഭാവമാണ്. അത് ഭയമല്ല അഭയമാണ്. .ചൂഷണമല്ല, ഹൃദയബന്ധമാണ്.
നമ്മള് ഒരു കുടുംബമായി കഴിയുന്നവര്‍ക്ക് എല്ലാ ആക്രമണങ്ങളെയും ഒരു മനസ്സോടെ നേരിടാന്‍ കഴിയും. ചരട് പട്ടത്തിന്റെ ഗതി നിര്‍ണയിക്കുന്നതുപോലെ കുടുംബം വ്യക്തിയെ ഉയരങ്ങളിലെത്തിക്കും. ചരടറ്റുപോകാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്, രാംലാല്‍ പറഞ്ഞു.
നമ്മുടെ കുടുംബങ്ങളും കുട്ടികളുമാണ് ദേശവിരുദ്ധ ലോബിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കെണിയില്‍ വീഴാന്‍ കുട്ടികളെ അനുവദിക്കരുത്. അവരില്‍ ഭാരതീയ ജീവിതമൂല്യങ്ങള്‍ പകരേണ്ട ചുമതല കുടുംബങ്ങള്‍ ഏറ്റെടുക്കണം. പരസ്പരം പരിപാലിക്കുന്നതാണ് കുടുംബം.
കുടുംബം തകര്‍ന്നാല്‍ അരാജകത്വമാണ് ഫലം. ഇഷ്ടികയും കല്ലും കൊണ്ടല്ല സ്വാഭാവികചിന്തകളാലാണ് കുടുംബം എല്ലാവരെയും കൂട്ടിയിണക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് മന്ത്രി ഉഷാ ഠാക്കൂര്‍ മുഖ്യാതിഥിയായി. പരിപാടിയില്‍ ഇന്ത്യന്‍ ലൈഫ് വിഷന്‍ ആന്‍ഡ് ഫാമിലി ട്രഡീഷന്‍, ചാതുര്‍മാസ് എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: