ലക്നൗ: ഹിന്ദു വിദ്യാര്‍ത്ഥിയെ മുസ്ലീം സഹപാഠിയെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ അദ്ധ്യാപിക അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ മുസ്ലീം വിദ്യാര്‍ത്ഥിയെ കൊണ്ട് തല്ലിച്ച സംഭവത്തിലാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്.
സെപ്തംബര്‍ 26-നാണ് സംഭവം. അദ്ധ്യാപികയായ സജിഷ്ട അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അദ്ധ്യാപികയുടെ ചോദ്യത്തിന് ഉത്തരം നല്കാന് കുട്ടിക്ക് കഴിയാതെ വന്നതോടെ ഒരു മുസ്ലീം വിദ്യാര്‍ത്ഥിയോട് കുട്ടിയെ തല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹിന്ദുവായ വിദ്യാര്‍ത്ഥി വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും വീട്ടില്‍ ഒതുങ്ങി കഴിയുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ കുട്ടിയുടെ പിതാവ് കുട്ടിയോട് വിവരങ്ങള്‍ തിരക്കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
സംഭവത്തിന് പിന്നാലെ കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതിരുന്ന മകനെ മുസ്ലീം മുസ്ലീം വിദ്യാര്‍ത്ഥിയെ കൊണ്ട് തല്ലിച്ചതായി പിതാവ് നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം തുടരുകയാണെന്നു എഎസ്പി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: