തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന് നടന്‍ സുരേഷ് ഗോപി. ഇത് ശമ്പളമുള്ള ജോലിയല്ല, സജീവ രാഷ്രീയത്തില്‍ തുടരുമെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദേശിച്ച ദിവസത്തില്‍തന്നെ ചുമതല ഏറ്റെടുക്കും, എന്നാല്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ ഗാന്ധി ജയന്തി ദിനത്തില്‍ തൃശ്ശൂരില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ താന്‍ പങ്കെടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ചില വാര്‍ത്ത മാധ്യമങ്ങള്‍ സുരേഷ് ഗോപി പദവി സ്വീകരിക്കില്ലെന്ന് പറഞ്ഞു വാര്‍ത്തകള്‍ നല്‍ക്കിയിരുന്നു. ഇതിനുകൂടി മറുപടിയായി ആണ് അദേഹം ഫേസ്ബുക്ക് പോസ്റ്റ് നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: