ന്യൂദല്‍ഹി: പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ കീഴിലുള്ള 56-ാമത് ശ്രംഖല ആസൂത്രണ സമിതി യോഗം ആറ് അടിസ്ഥാന സൗകര്യ പദ്ധതികള്‍ വിലയിരുത്തി. ഇതില്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നാല് പദ്ധതികളും റെയില്‍വേ മന്ത്രാലയത്തിന്റെ രണ്ട് പദ്ധതികളും ഉള്‍പ്പെടുന്നു. ആകെ 52,000 കോടി രൂപയുടെ പദ്ധതികളാണിത്.
ന്യൂദല്‍ഹിയിലെ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ലോജിസ്റ്റിക്സ് സ്പെഷ്യല്‍ സെക്രട്ടറി സുമിത ദവ്റയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പിഎം ഗതിശക്തി ആരംഭിച്ചതിന് ശേഷം ശ്രംഖല ആസൂത്രണ സമിതി വിലയിരുത്തിയ മൊത്തം പദ്ധതികളുടെ എണ്ണം 112 ആയി . പദ്ധതികളുടെ ആകെ മൂല്യം ഏകദേശം 11.53 ലക്ഷം കോടി രൂപയാണ്.
ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം ശ്രംഖല ആസൂത്രണ സമിതി മുമ്പാകെ നാല് റോഡ് പദ്ധതികള്‍ അവതരിപ്പിക്കുകയും ഗതിശക്തി തത്ത്വങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഗുജറാത്തിലും മഹാരാഷ്‌ട്രയിലും സ്ഥിതി ചെയ്യുന്ന ഗ്രീന്‍ഫീല്‍ഡ് റോഡാണ് ആദ്യ പദ്ധതി. നവസാരി, നാസിക്, അഹമ്മദ്നഗര്‍ ജില്ലകളിലെ വ്യാവസായിക മേഖലകള്‍ക്ക് മാത്രമല്ല, മേഖലയിലെ കാര്‍ഷിക മേഖലയ്‌ക്കും ഇത് ഗുണം ചെയ്യും. എളുപ്പവും സൗകര്യപ്രദവുമായ ഗതാഗതം സാധ്യമാക്കി ആദിവാസി ജില്ലകളുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് പദ്ധതി സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: