എറണാകുളം: സംവിധായകൻ കെ ജി ജോർജിന്റെ സംസ്‌കാരം ഇന്ന്. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് 4.30-നാണ് സംസ്‌കാരം. എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. ഇന്ന് 11 മുതൽ മൂന്ന് വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഞായറാഴ്ച രാത്രി അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി മമ്മൂട്ടി ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.
ഞായറാഴ്ച രാവിലെ 10.15-ന കാക്കനാട്ടുള്ള വയെജന കേന്ദ്രത്തിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യയും മക്കളും സ്ഥലത്ത് ഇല്ലാത്തതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ജോർജിന്റെ ആഗ്രഹപ്രകാരമാണ് ഭൗതികശരീരം രവിപുരം ശ്മശാനത്തിൽ സംസ്‌കരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: