ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് ജിംനാസ്റ്റിക്‌സില്‍ മെഡല്‍ പ്രതീക്ഷയുമായി ഭാരതത്തിന്റെ പ്രണതി നായിക് ഫൈനലില്‍. രണ്ടുവട്ടം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് മെഡല്‍ ജേതാവായ പ്രണതി വനിതകളുടെ വോള്‍ട്ടിലാണ് ആറാം സ്ഥാനത്തോടെ ഫൈനലില്‍ കടന്നത്. 12.719 പോയിന്റ് നേടിയാണ് പ്രണതി ഫൈനലിനു യോഗ്യത നേടിയത്. ഓള്‍റൗണ്ട് ഇനത്തിലും പ്രണതി ഫൈനലിലെത്തിയിട്ടുണ്ട്.
അണ്‍ഈവന്‍ ബാറില്‍ 10.300, ബാലന്‍സ് ബീമില്‍ 11.233, ഫ്ളോറില്‍ 9.833 അടക്കം 44.232 എന്ന ഓവറോള്‍ പോയിന്റ് സ്വന്തമാക്കിയാണ് പ്രണതി ഫൈനലിലേക്കു യോഗ്യത നേടിയത്.
ബോക്സിങ്ങില്‍ പുരുഷന്മാരുടെ 71 കി.ഗ്രാം പോരാട്ടത്തില്‍ ഇന്ത്യയുടെ നിഷാന്ത് ദേവ് മിന്നും പ്രകടനത്തോടെ 5-0ന് മ്യാന്മറിന്റെ ദിപേഷ് ലാമയെ പരാജയപ്പെടുത്തി അടുത്ത റൗണ്ടില്‍ കടന്നു. 51 കി.ഗ്രാം വിഭാഗത്തില്‍ ദീപക് ബോറിയയും അടുത്ത റൗണ്ടിലെത്തി. മലേഷ്യയുടെ മുഹമ്മദ് അബ്ദുള്‍ ഖയൂം ബിന്‍ അരിഫിനെ 5-0ന് പരാജയപ്പെടുത്തിയാണ് ദീപ്ക് ബോറിയ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അതേസമയം വനിതകളുടെ 66 കി.ഗ്രാമില്‍ അരുന്ധതി ചൗധരി ചൈനയുടെ ലിയുവിനോട് 5-0ന് പരാജയപ്പെട്ട് പുറത്തായി.
ബാസ്്ക്കറ്റ്‌ബോള്‍ 3-3 മത്സരത്തില്‍ പുരുഷന്മാര്‍ ആദ്യ കളിയില്‍ ജയം നേടി. പൂള്‍ സിയില്‍ 16-20നാണ് ഭാരതം മലേഷ്യയെ പരാജയപ്പെടുത്തിയപ്പോള്‍ വനിതകള്‍ ആദ്യ കളിയില്‍ തോറ്റു. ഉസ്ബക്കിസ്ഥാനോടാണ് 14-19ന് പരാജയപ്പെട്ടത്.
വനിതാ ഹാന്‍ഡ്‌ബോളില്‍ ഭാരതത്തിന് തോല്‍വി. ജപ്പാനോട് 13-41നാണ് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: