മട്ടാഞ്ചേരി: ക്ഷേത്ര ഉടമസ്ഥതയിലുള്ള മണ്ഡപത്തിലേക്കുള്ള നടവഴി അടച്ചു കെട്ടിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
വടക്കേ ചെറളായിതുണ്ടി പറമ്പ് ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രമണ്ഡപത്തിലേയ്ക്കുള്ള വഴിയാണ് സിപിഎം ഭാരവാഹിയായ അപ്പുകുട്ടന്‍ മതില് കെട്ടി അടച്ചത്. വിവരമറിഞ്ഞ് എത്തിയ ഭക്തരും അയല്‍ക്കാരും നടത്തിയ പ്രതിഷേധത്തില്‍ പോലീസ് എത്തുകയും മതില് പൊളിച്ചുനീക്കുകയും ചെയ്തു.
വര്‍ഷങ്ങളായി ക്ഷേത്ര മണ്ഡപത്തിലെ അടുത്തുതാമസിക്കുന്ന അപ്പുകുട്ടനും ഉപയോഗിക്കുന്ന പൊതുവഴിയാണ് തനിക്കവകാശപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അപ്പുകുട്ടന്‍ തടസങ്ങളുന്നയിച്ചത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വഴിതര്‍ക്കത്തില്‍ നിന്ന് ഇയാള്‍ പിന്മാറിയിരുന്നതായി ക്ഷേത്രം സെക്രട്ടറി മഹേന്ദ്രന് പറഞ്ഞു. തുടര്‍ന്ന് അപ്പുകുട്ടന്‍ കോടതി നടപടികള്‍ നടത്തുകയും വഴി നടപ്പവകാശം കോടതി അനുവദിച്ചതായും അഡ്വ. പ്രിയ പ്രശാന്ത് പറഞ്ഞു.
കോടതി നിര്‍ദ്ദേശ മറവിലാണ് അപ്പുകുട്ടന്‍ വഴി അടച്ചുകെട്ടിയത്. വിഷയത്തില്‍ പോലീസ് ചര്‍ച്ച നടത്തവേ വഴി പൊതുവഴിയാണന്ന് കൊച്ചി നഗരസഭ നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
ക്ഷേത്ര വഴി കെട്ടിയടയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ ഭക്തജന പ്രതിഷേധം ശക്തമായി. വിഷയം ഒത്തുതീര്‍പ്പായില്ലെങ്കില്‍ സമാന സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധം ശക്തമാക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: