ന്യൂയോര്‍ക്ക്: യുഎസില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന് അധ്യക്ഷയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെ പരിപാടിയുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചതായി പരാതിപ്പെട്ട് സുധാമൂര്‍ത്തി. രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ആളുകളെ പറ്റിച്ചുവെന്നാണ് സുധാമൂര്‍ത്തിയുടെ പരിപാടി.
പരാതിപ്പെട്ടയുടന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലാവണ്യ, ശ്രുതി എന്നീ രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സ്ത്രീകള്‍ യുഎസിലാണോ ഇന്ത്യയിലാണോ എന്ന് കണ്ടെത്താനായിട്ടില്ല.
നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ കന്നഡ കൂട്ടയുടെ 50ാം വാര്‍ഷികത്തിന് സുധാമൂര്‍ത്തിയെ ക്ഷണിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് അവര്‍ക്ക് ക്ഷണക്കത്ത് ലഭിക്കുകയും ചെയ്തു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സുധാമൂര്‍ത്തി ഏപ്രില്‍ 26ന് അവര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ആഗസ്ത് 30ന് പ്രചരിച്ച ചില വീഡിയോകളിലും ഫോട്ടോകളിലും സുധാമൂര്‍ത്തി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് കാണിച്ചിരുന്നതായി സുധാമൂര്‍ത്തി പരാതിപ്പെടുന്നു.
സംഘാടകരുമായി ബന്ധപ്പെട്ടപ്പോഴാണ് ലാവണ്യ എന്ന ഒരു സ്ത്രീ സുധാമൂര്‍ത്തിയുടെ പേഴ്സണല്‍ അസിസ്റ്റന്റാണെന്ന് സംഘാടകര്‍ക്ക് സ്വയം പരിചയപ്പെടുത്തുകയും സുധാമൂര്‍ത്തി എന്തായാലും ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നും പറഞ്ഞതായി അറിഞ്ഞത്. മൂര്‍ത്തി ട്രസ്റ്റിലെ സ്റ്റാഫംഗം എന്ന് അവകാശപ്പെടുന്ന ലാവണ്യ സുധാമൂര്‍ത്തി തീര്‍ച്ചയായും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകരെ അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, സുധാമൂര്‍ത്തി യുഎസില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമെന്ന് കാണിച്ച് 40 ഡോളര്‍ വീതം ആളുകളില്‍ നിന്നും പിരിവെടുത്തു എന്ന കുറ്റത്തിന് പൊലീസ് ശ്രുതി എന്ന ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. സെപ്തംബര്‍ തുടക്കത്തില്‍ സുധാമൂര്‍ത്തിയെ കണ്ട് വണങ്ങാം എന്ന ഒരു പരിപാടിയുടെ പരസ്യം ശ്രദ്ധയില്‍പ്പെട്ടതായി സുധാമൂര്‍ത്തിയുടെ ഓഫീസ് പറയുന്നു. സുധാമൂര്‍ത്തി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അവകാശപ്പെട്ട് ടിക്കറ്റുകള്‍ വിറ്റതായും പറയുന്നു.
ഇതേ തുടര്‍ന്ന് ലാവണ്യ, ശ്രുതി എന്നീ രണ്ട് സ്ത്രീകള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 419 (വഞ്ചന), 420 (ഒരു കാര്യം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിക്കല്‍), ഐടി നിയമം 66 എന്നിവ പ്രകാരം കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: