ഷാരൂഖ് ഖാന് ചിത്രം ജവാന് ഇന്ത്യയിലും ആഗോളതലത്തിലും തകര്‍ത്തോടുകയാണ്. ആഗോളതലത്തില്‍ ബോക്സ് ഓഫീസില്‍ അറ്റ്ലി സംവിധാനം ചെയ്ത ചിത്രം ഉടന്‍ 1000 കോടി രൂപ കടക്കുമെന്നുറപ്പായി. ആഭ്യന്തര കളക്ഷന്‍ 550 കോടി രൂപ കടക്കുന്നതിന്റെ വക്കിലാണ്.
ആഗോളതലത്തില്‍ ജവാന് ശനിയാഴ്ച 26.08 കോടി നേടി. ഇതുവരെയുള്ള മൊത്തം ആഗോള കളക്ഷന്‍ 979.08 കോടിയായി. ഷാരൂഖിന്റെയും ഭാര്യ ഗൗരി ഖാന്റെയും പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റാണ് കണക്ക് സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്.
ഈ വാരാന്ത്യത്തില്‍ ആഗോളതലത്തില്‍ ജവാന് 1000 കോടി കടക്കാനാണ് സാധ്യത. റിലീസ് ചെയ്ത് മൂന്നാമത്തെ ശനിയാഴ്ച, ജവാന് ആഭ്യന്തരമായും കളക്ഷനില്‍ കുതിച്ചുചാട്ടം നടത്തി ശനിയാഴ്ച 13 കോടി രൂപ കളക്ഷന്‍ രാജ്യത്തിനുളളില്‍ നിന്നും നേടി. മൊത്തം ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷന്‍ ഇതുവരെ 546.58 കോടിയായി.
ആഭ്യന്തര ബോക്സ് ഓഫീസില്‍ ഏറ്റവും വേഗത്തില്‍ 500 കോടി കടക്കുന്ന ബോളിവുഡ് ചിത്രമായും ജവാന്റെ ഹിന്ദി പതിപ്പ് മാറി. ഈ വര്‍ഷം സണ്ണി ഡിയോളിന്റെ ആക്ഷന്‍ ചിത്രമായ ഗദര്‍ 2-ന്റെ 24-ാം ദിനവും ഷാരൂഖിന്റെ സ്പൈ ത്രില്ലര്‍ പഠാന്റെ 28-ാം ദിനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, 18-ാം ദിവസം 500 കോടി രൂപ കളക്ഷന്‍ നേടാനായി.
ഈ വര്‍ഷം ആഭ്യന്തരമായി 500 കോടി കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമായും ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഷാരൂഖ് ചിത്രമായും ജവാന് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: