പാലക്കാട്: എറണാകുളം-നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ രണ്ട് ബോഗികളിൽ തീ പടർന്ന് പിടിച്ചു. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ട്രെയിൻ യാത്രികരാണ് ആദ്യം തീ കണ്ടത്.
ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പിന്നാലെ യാത്രക്കാരെ പുറത്തിറക്കിയതിന് ശേഷം തീ അണച്ചു. മറ്റ് പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും ട്രെയിൻ നിസാമുദ്ദീൻ വരെയും യാത്ര തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: