ബെംഗളൂരു: കാവേരി വിഷയത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാടിന് 5000 ഘനയടി വെള്ളം വിട്ടുകൊടുക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 26ന് ബെംഗളൂരുവില്‍ ബന്ദ് പ്രഖ്യാപിച്ചു.
300ലധികം കന്നഡ, കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പ്രതിഷേധക്കാര്‍ ടൗണ്‍ ഹാളില്‍ നിന്ന് മൈസൂരു ബാങ്ക് സര്‍ക്കിളിലേക്ക് മാര്‍ച്ച് ചെയ്യുകയും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കര്‍ണാടക സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുകയും ചെയ്യുമെന്ന് ആക്ടിവിസ്റ്റും ആംആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ
മുഖ്യമന്ത്രി ചന്ദ്രു പറഞ്ഞു. തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കുന്നത്
തടയുക, വിഷയത്തില്‍ നിയമസഭാ സമ്മേളനം വിളിക്കുക എന്നിവയാണ് ആവശ്യങ്ങളില്‍ ചിലതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാവേരി വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പ്രതികരിച്ചു. കര്‍ണാടകയിലെ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇവിടെയുള്ളത്. ആരും നിയമം കൈയ്യിലെടു
ക്കരുതെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.
ബെംഗളൂരുവില്‍ പ്രഖ്യാപിച്ച ബന്ദ് അനാവശ്യമാണെന്നും ബന്ദിനെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ശിവകുമാര്‍ മുന്നറിയിപ്പ് നല്കി. എന്നാല്‍ ഈ ബന്ദിന്റെ സമയപരിധി ഇതുവരെ സംഘടനകള്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം വിഷയത്തില്‍ ചില
സംഘടനകള്‍ കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്യാന്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: