ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിന്റെ സെമിയില്‍ ഫൈനല്‍ ലക്ഷമിട്ട് ഭാരത വനിതകള്‍ ഇന്ന് ഇറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളികള്‍. രാവിലെ 6.30നാണ് മത്സരം തുടങ്ങുക.
നേപ്പാളിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 15 ഓവറാക്കി ചുരുക്കിയ ഈ മത്സരത്തില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യയ്ക്ക് രണ്ട് പന്ത് മാത്രമാണ് കളിക്കാനായത്. തുടര്‍ന്ന് കളി ഉപേക്ഷിച്ചു. ഇതോടെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ സെമിയിലെത്തിയത്. ബംഗ്ലാദേശും റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് അവസാന നാലില്‍ എത്തിയത്. ഹോങ്കോങ്ങിനെതിരായ അവരുടെ മത്സരവും മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും ഷഫാലി വര്‍മയും ജെമീമ റോഡ്രിഗസും അടങ്ങുന്ന സമ്പൂര്‍ണ താരനിരയാണ് ഇന്ത്യക്കായി ഇന്ന് കളത്തിലിറങ്ങുന്നത്. മലയാളി താരം മിന്നുമണിയും കളിച്ചേക്കും. ബംഗ്ലാദേശിനെ തകര്‍ത്ത് ഫൈനല്‍ ഉറപ്പിക്കുക എന്നതാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
രണ്ടാം സെമിയില്‍ പാക്കിസ്ഥാന് ശ്രീലങ്കയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: