ലോകസഭയിൽ ചർച്ചക്കിടെ ആവേശം മൂത്ത ബി.ജെ.പി സൗത്ത് ഡൽഹി എം പി രമേഷ് ബദുഡി ബി എസ് പി അംഗം ഡാനീഷ് അലിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ്സ് ബിജെപി എംപിയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് ബഹളവുമായി രംഗത്തിറങ്ങി. രാഹുൽ ഗാന്ധി ഡാനീഷ് അലിയെ സന്ദർശിച്ച് ചർച്ച നടത്തി രമേഷ് ബിദുഡിയെ സസ്പെന്റ് ചെയ്യണമെന്നും വെറുപ്പിന്റെ കമ്പോളമാണ് ബിജെപി
സൃഷ്ടിക്കുന്നതെന്നും കോൺഗ്രസ്സ് ജന. സെക്രട്ടറി കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. ബിജെപിഎംപിയുടെ പരാമർശത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ഖേദം രേഖപ്പെടുത്തി. ബിജെപി അഖിലേന്ത്യ അദ്ധ്യക്ഷൻ ജെ പി നഢ കാരണം കാണിക്കൽ നോട്ടീസ് നൽകി. സ്പീക്കർ പരാമർശം സഭയിൽ നിന്ന് നീക്കം ചെയ്തു ചെയ്യാവുന്നതെല്ലാം ബിജെപി
ചെയ്തു എന്നാൽ സ്നേഹക്കട നടത്തുന്ന കോൺഗ്രസ്സ് സ്നേഹത്തിന്റെ മുഖം മൂടി അണിഞ്ഞ് വെറുപ്പ് വിൽക്കുന്നത് ശരിയാണൊ എന്ന് കോൺഗ്രസ്സ് മറുപടി പറയണം. മാന്യതക്ക് നിരക്കാത്തത് ആര് പറഞ്ഞാലും അത് അപലപനീയമാണ്. അതുകൊണ്ടാണ് ബിജെപി
നടപടിയെടുത്തത്.
ഹരിയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഹരിയാന മുഖ്യമന്ത്രിയേയും തരം താണ ഭാഷയിലാണ് ഹരിയാന കോൺഗ്രസ്സ് നേതാവ് ഉദയ് ബനിൽ അധിക്ഷേപിച്ചത്. ബി.ജെ.പി ഈ വിഷയം ഇന്നലെത്തന്നെ ഉയർത്തിയിട്ടും കോൺഗ്രസ് മിണ്ടിയിട്ടില്ല.. സ്നേഹക്കടയിലെ പ്രധാന കചവടക്കാരൻ ജോലിക്കാരൻ വെറുപ്പ് വിൽക്കുമ്പോൾ തടയേണ്ടതല്ലെ ? ശാസിക്കേണ്ടതല്ലെ ? കോൺഗ്രസ്സ് നേതാവ് കെ.സി വേണുഗോപാൽ മരുപടി പറയണം സ്നേഹക്കടയിൽ വിൽക്കുന്നത് സ്നേഹമാണങ്കിൽ ബിജെപി ചെയ്ത പോലെ കോൺഗ്രസ്സ് നടപടി എടുത്ത് കാണിക്കണം. സ്നേഹത്തിന്റെ മുഖം മൂടി വെച്ച് വെറുപ്പ് വിൽക്കുന്ന മൊത്തക്കച്ചവടക്കാരാണ് കോൺഗ്രസ്സ്.
ബഹു. നരേന്ദ്ര മോദിയെ മരണത്തിന്റെ വ്യാപാരി എന്ന് വിളിച്ചത് ആരും മറന്നിട്ടില്ല. മാന്യത വിട്ട് സംസാരിച്ച ആരു സംസാരിച്ചാലും ബിജെപി നടപടി എടുത്തിട്ടുണ്ട്. ഹരിയാന കോൺഗ്രസ് നേതാവ് ഉദയ് ബിനിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്സിന് ധൈര്യമുണ്ടൊ? കോൺഗ്രസ്സ് മറുപടി പറയണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: