ചെന്നൈ: മരണാനന്തരം അവയവദാനം ചെയുന്നവരുടെ സംസ്കാരം ഇനി സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. അവയവദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തകരമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.
പ്രിയപ്പെട്ടവരൊള നഷ്ടമാകുന്ന ദുഖത്തിനിടയിലും മറ്റുള്ളവരുടെ ജീവൻ നിലനിര്‍ത്താനായി അവയവം ദാനം ചെയ്യാൻ സമ്മതം അറിയിക്കുന്നവരുടെ ത്യാഗം നിസ്വാര്‍ത്ഥമാണ്. അത്തരത്തിലുള്ള ത്യാഗം നാട് ആദരിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് എംകെ സ്റ്റാലിന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്.
രാജ്യത്ത് മരണാനന്തര അവയവദാനത്തിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. അവയവദാനത്തിലൂടെ നൂ റുകണക്കിന് ആളൂകൾക്ക് പുതുജീവൻ നൽകാൻ നമുക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനത്തിനായി ആംബുലൻസ് പോകുന്നതിനായി ഗ്രീൻ ഇടനഴി സ്ഥാപിച്ച സംസ്ഥാനവും തമിഴ്നാടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: