തിരുവനന്തപുരം: സംസ്ഥാനത്ത് വായ്പാ കുരുക്കിൽപ്പെട്ട് ആത്മഹത്യ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി പോലീസ്. 72 വെബ്‌സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. കേരളാ പോലീസ് സൈബർ ഓപ്പറേഷൻ എസ് പിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പുകളും ട്രേഡിംഗ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സൈബർ ഓപ്പറേഷൻസ് വിഭാഗം എസ് പിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. അതിവേഗ വായ്പ വാഗ്ദാനം ചെയ്ത് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം തട്ടിയെടുത്ത ശേഷം മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് പോലീസിന്റെ ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: