കൊച്ചി: വോക്ക് വേയിലെ രാത്രി നിയന്ത്രണം അധികാരികളുടെ പിടിപ്പുകേടെന്ന് ജനങ്ങള്‍. മറൈന്‍ ഡ്രൈവില്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെയുള്ള പ്രവേശനം നിഷേധിക്കുന്ന ജിസിഡിഎയെയുടെയും കൊച്ചിന് കോര്‍പറേഷന്റെയും തീരുമാനത്തില്‍ കൊച്ചിയിലെ ജനങ്ങളില്‍ നിന്ന് വലിയ അമര്‍ഷമാണ് ഉണ്ടായിരിക്കുന്നത്.
ലോകമെമ്പാടുമുളള വലിയ വലിയ നഗരങ്ങളില്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തുറന്നിടുമ്പോള്‍ മറൈന്‍ ഡ്രൈവ് വാക്ക് വേയില്‍ കര്‍ശനമായ രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കൊച്ചിന് കോര്പറേഷന്. കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനാണ് ഈ നിയന്ത്രണമെന്ന വാദം ഉന്നയിക്കുമ്പോഴും വോക്ക് വേയില്‍ സുരക്ഷയ്ക്കായ് ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങള്‍ എന്തെങ്കിലും പ്രവര്‍ത്തനക്ഷമമാണോ
എന്ന ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്. രാത്രിയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയെങ്കില്‍ ഇപ്പോള്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ആവശ്യം വരില്ലായിരുന്നെന്നാണ് ബോട്ട് അസോസിയേഷന് സെക്രട്ടറി സാജു പറഞ്ഞത്.
2 കിലോ മീറ്റര്‍ ദൂരമുളള മറൈന്‍ ഡ്രൈവ് വോക്ക് വേയില്‍ ആകെയുളള പോലീസ് എയിഡ് പോസ്റ്റുകളുടെ എണ്ണം രണ്ടാണ്. അതും പൂട്ടിക്കിടക്കുന്ന നിലയിലാണ്. പോലീസിന് നിരീക്ഷിക്കാനായി 9.60 ലക്ഷം മുടക്കി വാങ്ങിയ ഹോവര്‍ബോര്‍ഡുകള്‍ പോലും ഇപ്പോള്‍ കാണാനില്ല. പോലീസ് പട്രോളിങിനും ആരും വരാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രദേശത്ത് രാത്രികാലങ്ങളിലെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ചൂണ്ടിക്കാണിച്ചാണ് അധികാരികള്‍ ഈ നടപടിയിലേക്ക് നീങ്ങിയത്. എന്നാല്‍ ഇത് അധികാരികളുടെ പരാജയമാണെന്നും സാജു ചൂണ്ടിക്കാട്ടി.
കൊച്ചി പോലുളള രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആളുകള്‍ ജീവിക്കുന്ന നഗരത്തില്‍ സാമൂഹ്യ വിരുദ്ധരെ പേടിച്ച് ഓടാന്‍ തുടങ്ങിയാല്‍ ജീവിക്കാനെ സാധിക്കില്ലെന്നാണ് മറൈന്‍
ഡ്രൈവിലെ കച്ചവടക്കാരന് ആന്റണി മാടവന പറയുന്നത്.
കൃത്യമായ നിരീക്ഷണങ്ങളോ, എമര്‍ജന്‍സി അലാമോ പ്രവര്‍ത്തിക്കുന്നില്ല. പെട്ടെന്ന് ഒരു ആവശ്യം വന്ന് എമര്‍ജന്‍സി അലാമില്‍ അമര്‍ത്തിയാല്‍ സിഎസ്എംഎല്ലിലേക്കാണ് കോള്‍ പോകുന്നത്. രാത്രി ജീവിതത്തിനുളള തിരിച്ചടിയായാണ് ഈ നിക്കത്തെ കാണാന്‍ സാധിക്കുന്നത്. ഇവിടെ ഐടി പാര്‍ക്കില്‍ ജോലി കഴിഞ്ഞ് വിശ്രമിക്കാനായി നിരവധി കുടുംബങ്ങളാണ് എത്തുന്നത്.
നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതും പോലീസ് സാന്നിധ്യം, സിസിടിവി ക്യാമറകള്‍ തുടങ്ങിയ സുരക്ഷാ നടപടികള്‍ ഉറപ്പാക്കാനും ശ്രമിക്കുന്നതിന് പകരം രാത്രിയില്‍ പ്രവേശ
നം നിഷേധിക്കുന്നത് അംഗീകരിക്കാനാകുന്നില്ലെന്നും മറൈന്‍ ഡ്രൈവില്‍ കച്ചവടം നടത്തുന്ന അസീസ് പുത്തന്‍പുരക്കല്‍ പറഞ്ഞു. വഴിവിളക്കുകള്‍ ആദ്യം ഉറപ്പാക്കുന്നതിന് പകരം ഒരു പ്രശനം വരുമ്പോള്‍ അതിനെ നേരിടാതെ ഓടിഒളിക്കുന്ന നടപടിയാണ് കോര്‍പറേഷനും ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് അതോറിറ്റിയും (ജിസിഡിഎ ) സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: