തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൂടുതൽ സുരക്ഷ വർദ്ധിപ്പിക്കാൻ നീക്കം. കൊലക്കേസ് പ്രതിയിൽ നിന്നും മൊബൈൽ ഫോണും സിമ്മും കണ്ടെടുത്ത സാഹചര്യത്തിലാണ് നീക്കം. ജയിൽ എഡിജിപിയാണ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഡിഐജിമാരുടെ യോഗത്തിൽ നിർദ്ദേശിച്ചത്.
കഴിഞ്ഞ മാസം 27-നാണ് കൊലക്കേസ് പ്രതി റിയാസിൽ നിന്നും മൊബൈൽ ഫോണും രണ്ട് സിം കാർഡുകളും കണ്ടെടുക്കുന്നത്. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ ഈ ഫോണിലേക്ക് ജയിൽ അധികൃതരുടെ കോളുകളും എത്തിയിരുന്നതായി കണ്ടെത്തി. 18 ഉദ്യോഗസ്ഥരാണ് ഈ ഫോണിലേക്ക് വിളിച്ചത് എന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: